മുംബൈ: ഔറംഗസേബ് ചക്രവര്‍ത്തിയുടെ ചിത്രം വാട്സാപ് പ്രൊഫൈല്‍ ചിത്രമാക്കി മതവികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍ നടത്തി രണ്ടു സമുദായങ്ങള്‍ തമ്മില്‍ കലാപത്തിലേക്ക് നയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ യുവാവിനെയാണ് പിടികൂടിയത്.
ഒരു മൊബൈല്‍ കമ്പനിയുടെ ഷോറൂമില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് പിടികൂടിയത്. അറസ്റ്റിന് ശേഷം വിട്ടയച്ചെങ്കിലും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഒരു ഹിന്ദു സംഘടനയാണ് ഔറംഗസേബ് ചക്രവര്‍ത്തിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയതായി ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 153എ (രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍), 298 (മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വാക്കുകള്‍ പറയല്‍) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഔറംഗസേബിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയ ശേഷം ഈ യുവാവ് പങ്കുവെച്ച ചില പോസ്റ്റുകള്‍ മറ്റൊരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പിന്നീട് പൊലീസ് ഏറെ പണിപ്പെട്ടാണ് കലാപം അടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: