അമ്പലപ്പുഴ: കാപ്പ ചുമത്തി നാടു കത്തിയ പുന്നപ്ര സ്വദേശി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചു. അര്‍ത്തുങ്കല്‍ പൊലീസ് അതിര്‍ത്തിയില്‍ എത്തിയ ഇയാളെ പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പനച്ചിക്കല്‍ വീട്ടില്‍ സന്തോഷ് മാര്‍ട്ടിനെ( കുക്കു-26 ) ആണ് കാപ്പ നിയമം ലംഘിച്ചതിന് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.അമ്പലപ്പുഴ മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സന്തോഷ് പുന്നപ്ര വിയാനി പളളിക്കു സമീപമുള്ള വൃദ്ധയുടെ കടയിലാണ് അവസാനമായി അക്രമം നടത്തിയത്.ഈ കേസില്‍ റിമാന്റില്‍ ആയിരുന്ന ഇയാള്‍ പരോളില്‍ ഇറങ്ങിയപ്പോഴായിരുന്നു കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: