മങ്കൊമ്പ്: ഈ വര്‍ഷത്തെ മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട ബോട്ട് റേസ് കമ്മിറ്റി യോഗം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അധ്യക്ഷതയില്‍ കുട്ടനാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി 14ന് നാളെ രാവിലെ 10 മുതല്‍ 21ന് ഉച്ചക്ക് രണ്ട് മണി വരെ കളിവള്ളങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 14ന് രാവിലെ ഒമ്പത് മുതല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ടോക്കണ്‍ നല്‍കും. ആദ്യം രജിസ്ട്രേഷനായി എത്തുന്ന ഒമ്പത് ചുണ്ടന് വള്ളങ്ങള്‍, മൂന്ന് എ ഗ്രേഡ് വെപ്പ് വള്ളങ്ങള്‍, മൂന്ന് എ ഗ്രേഡ് ഓടി വള്ളങ്ങള്‍, രണ്ട് തെക്കനോടി (വനിതകള്‍ ) വള്ളങ്ങള്‍ എന്നിവയ്ക്ക് മാത്രമേ ഈ വര്‍ഷത്തെ മൂലം വള്ളംകളിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കൂ.
വള്ളംകളിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും യോഗം വിലയിരുത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ജോസഫ് വല്ല്യക്കല്, കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍ തുടങ്ങിയവര്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: