Categories: Kerala

ടൈം സ്‌ക്വയറില്‍ പിണറായി വിജയന് ഇരിക്കാന്‍ നല്‍കിയത് പഴയ ഇരുമ്പു കസേര; സംഘാടകര്‍ കേരള മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് സോഷ്യല്‍മീഡിയ

Published by

തിരുവനന്തപുരം: അമേരിക്ക സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈം സ്‌ക്വയറില്‍ പങ്കെടുത്ത പരിപാടിയെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിവാദം. വേദിയില്‍ പിണറായി വിജയന് ഇരിക്കാന്‍ നല്‍കിയ കസേരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്. വെള്ള പെയിന്റ് അടിച്ച കേസരയ്‌ക്ക് കൈകള്‍ വയ്‌ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ വാവദം. കേരള മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി സംഘാടകര്‍ അപമാനിക്കുകയാണെന്നാണ് ഒരു കൂട്ടം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.  

രണ്ടര ലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കും. ആയിരം പ്രവാസി മലയാളികള്‍ എത്തും’  എന്നൊക്കെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് ടൈം സ്വകയര്‍ സമ്മേളനം പൊളിഞ്ഞതിനു പിന്നാലെയാണ് കസേര വിവാദവും. . ലോക കേരള സഭ സമ്മളനത്തിലെ 200 ഓളം പ്രതിനിധികളല്ലാതെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു.  മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് മുന്നിലും പിന്നിലും ഒക്കെ വേറെ പരിപാടികളും അതേ സമയം ഉണ്ടായിരുന്നു. അതിനൊക്കെ ഉള്ള ആളുകള്‍ പോലും പിണറായിയുടെ പരിപാടിക്കെത്തിയില്ല.  

രണ്ടുകോടി രുപയാണ് പൊതുസമ്മേളനത്തിനു മാത്രമായി  ചെലവ്. മുഴുവന്‍ പണവും നല്‍കി സ്പോണ്‍സര്‍ ചെയ്ത ഫാക്കാനാ പ്രസിഡന്റ് ബാബു സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്. മുഖ്യമന്ത്രി പിണറായിയെ സ്വീകരിക്കാന്‍ ബല്ലി ഡാന്‍സിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കന്‍ വനിതകള്‍ എത്തിയത് കൗതുകമായി.  കോവിഡ് കാലത്ത് അമേരിക്കയിലുള്ള മലയാളികള്‍ എങ്ങനെയെങ്കിലും  കേരളത്തിലേക്ക് എത്താന്‍  ധൃതി കാട്ടിയതായി മുഖ്യമന്ത്രി ടൈം സ്വകയര്‍ പ്രസംഗത്തില്‍ പറഞ്ഞു.കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാ ഭരണണെന്നും പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്ന്  ഗെയ്ല്‍, കെ-ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ ഉദാഹരിച്ച്  അദ്ദേഹം പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by