പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ പോളണ്ട് യുവതാരം ഇഗ സ്വിയാടെ ക്കിന് കിരീടം. വനിത സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ വാശിയേറിയ പോരാട്ടത്തില്‍ കീഴടക്കിയാണ് റോളണ്ട് ഗാരോസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇഗ ജേത്രിയായത്. സ്കോര്‍: 6-2, 5-7, 6-4.. ആദ്യ സെറ്റ് മികച്ച (62)വ്യത്യാസത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഇഗ പിടിച്ചു . രണ്ടാമത്തേതില്‍ കരോളിന (75) തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ കണ്ടത് ഇഞ്ചോടിഞ്ച് പോര്. അവസാനം 6-4 ന് മൂന്നാം സെറ്റും മത്സരവും ഇഗ സ്വന്തമാക്കി.ഇഗ സ്വിയാടെക്കിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തേ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. താരത്തിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2022 യുഎസ് ഓപ്പണിലും ഇഗ വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: