പാരിസ്: ഫ്രഞ്ച് ഓപണില്‍ ജയിച്ച് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ചരിത്രത്തിലേക്ക്. പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ നോര്‍വേക്കാരനായ കാസ്പര്‍ റൂഡിനെ തോല്പിച്ചപ്പോള് 23 ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന നേട്ടത്തിനുടമയായി. 22 എണ്ണവുമായി സ്പാനിഷ് താരം റാഫേല്‍ നദാലിനൊപ്പം ഒന്നാം സ്ഥാനവും റെക്കോഡും പങ്കിടുകയായിരുന്നത് തിരുത്തി സ്വന്തം പേരിലാക്കി.
ഫൈനലില്‍ മൂന്നാം സീഡായ കാസ്പര്‍ റൂഡിനെ ഏകപക്ഷീയമായി മൂന്നു സെറ്റുകള്‍ക്ക് (7-6, 6-3, 7-5) തകര്‍ത്താണ് ജോക്കോവിച്ച് ജേതാവായത്
ജോക്കോവിച്ചും റൂഡും കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ റൂഡ് കടുത്ത പോരാട്ടം (6-6)നടത്തിയെങ്കിലും ടൈബ്രേക്കറില്‍ ജോക്കോവിച്ച് ആധിപത്യം സ്ഥാപിച്ചു. ഉജ്ജ്വലമായ തിരിച്ചുവരവ്ിലൂടെ 7-6 (7/1) എന്ന സ്കോറിന് ആദ്യ സെറ്റ് നേടി. രണ്ടാം സെറ്റില്‍, തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ജോക്കോവിച്ച് ഒടുവില്‍ 6-3ന് സെറ്റ് സ്വന്തമാക്കി.
നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ ഒപ്പത്തിനൊപ്പമായിരുന്നു കളി. റീഡിനായിരുന്നു എപ്പോഴും മുന്‍തൂക്കം. 5-4 ന് പിന്നിട്ടു നിന്നശേഷം 7-5 ന് സെറ്റ് സ്വന്തമാക്കി ജോക്കോവിച്ച് വിജയശ്രീലാളിതനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: