ബീജിംഗ് : ചൈനയില്‍ 2022 ല്‍ വിവാഹങ്ങള്‍ റെക്കാഡ് തോതില്‍ കുറഞ്ഞെന്ന റിപ്പോര്‍ട്ട്. പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ യികായിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ കര്‍ശനമായ കോവിഡ് ലോക്ക്ഡൗണുകള്‍ വിവാഹങ്ങളെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദശകത്തില്‍ കണക്കില്‍ സ്ഥിരമായ ഇടിവ് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 6.83 ദശലക്ഷം ദമ്പതികള്‍ മാത്രമാണ് വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതെന്ന് പൗര കാര്യങ്ങള്‍ക്കുളള മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ കാണിക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 800,000ത്തോളം കുറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ ആഴ്ചകളോളം പൂട്ടിയിട്ടതിനാലാണ് ഈ ഇടിവ് സംഭവിച്ചതെന്നാണ് കരുതുന്നത്. 2022-ല്‍, ആറ് പതിറ്റാണ്ടിനിടയില്‍ ചൈനയുടെ ജനസംഖ്യ ആദ്യമായി കുറഞ്ഞു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ലോകത്തെ തന്നെയും ബാധിക്കുന്ന കാര്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ചൈനയുടെ ജനനനിരക്ക് കഴിഞ്ഞ വര്‍ഷം 1,000 പേര്‍ക്ക് 6.77 എന്ന നിരക്കില്‍ കുറഞ്ഞു. 2021-ല്‍ ഇത് 1000 പേര്‍ക്ക് 7.52 എന്ന തോതിലായിരുന്നു. തൊഴില്‍ ശക്തി ചുരുങ്ങുകയും പ്രാദേശിക സര്‍ക്കാരുകള്‍ അവരുടെ പ്രായമായ ജനസംഖ്യയ്ക്കായി കൂടുതല്‍ ചെലവഴിക്കുകയും ചെയ്യേണ്ടി വരും.
വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ മാസം ചൈന 20 ലധികം നഗരങ്ങളില്‍ പദ്ധതി ആവിഷ്കരിച്ചിരുന്നു.കുട്ടികളെ പ്രസവിച്ച് വളര്‍ത്താനുമുളള സംസ്കാരം വളര്‍ത്താനും ലക്ഷ്യമിടുന്നു. രാജ്യത്തെ ചില പ്രവിശ്യകള്‍ നവദമ്പതികള്‍ക്ക് ശമ്പളത്തോടുകൂടിയ വിവാഹ അവധി കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: