അമ്പലപ്പുഴ: എംഡിഎംഎയുമായി കരുനാഗപ്പള്ളി സ്വദേശി അമ്പലപ്പുഴ പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം പഞ്ചായത്ത് വാഴാലില് വീട്ടില്‍ സക്കീര്‍ (32) ആണ് അറസ്റ്റിലായത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അടുത്തുള്ള കല്ലുപുരക്കല്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സക്കീറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംശയകരമായ നിലയില്‍ സക്കീറിനെ കണ്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിന്തുടര്ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക്ക് പൗച്ചില്‍ എംഡിഎംഎ കണ്ടെത്തി.
അമ്പലപ്പുഴ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ എസ്ഐ ടോള്‍സണ്‍ പി. ജോസഫ്, സീനിയര്‍ സി.പി.ഒ സുജിമോന്‍, സിപിഒ മാരായ സിദ്ധിക്ക്, ടോണി, ഡിനു വര്‍ഗീസ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: