ഓവല്‍: 22 വര്‍ഷം മുന്‍പ് കല്‍ക്കട്ട ഈഡന് ഗാര്‍ഡനിലുണ്ടായ അത്ഭുതം ഓവല്‍ ഗ്രൗണ്ടിലും സംഭവിക്കും എന്ന അമിത പ്രതിക്ഷ മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരേ കൂറ്റന്‍ വിജയലക്ഷ്യം പിന് തുടരുന്ന ഇന്ത്യയ്ക്ക് സമനിലയെങ്കിലും പിടിക്കണമെങ്കില്‍ പെടാപാട് പെടണം. വിജയിക്കണമെങ്കില്‍ അത്ഭുതവും.
കല്‍ക്കത്തയില്‍ സംഭവിച്ചത് അതാണ്. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ അടിച്ചത് 445 റണ്‍സ് . മറുപടി പറഞ്ഞ ഇന്ത്യ 171 റണ്‍സ് മാത്രം നേടി ഫോളോ ഓണി്ല്. വിവിഎസ് ലക്ഷ്മണനും (281) സൗരവ് ഗാംഗുലിയും (180) ചരിത്രം സൃഷ്ടിച്ച ഇന്നിംഗ്സ് ഉയര്‍ത്തിയ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ അടിച്ചത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 667 റണ്‍സ്. ആസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 212 റണ്‍സില്‍ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് 171 റണ്‍സിന്.
അത്തരമൊരു അസാധരണ സംഭവം നടന്നില്ലങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ഇന്ത്യക്ക് സമനിലയോ തോല്‍വിയോ .
444 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏകദിന ശൈലിയിലാണ് ബാറ്റ് വീശുന്നത്. 19 പന്തില്‍ 18 റണ്‍സ് എടുത്ത ഓപ്പണല്‍ ശുംഭാമാന് ഗില്‍ പുറത്തായി, 16 ഓവ്ര# പൂര്ത്തിയാപ്പോള് 80 ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എടുത്തു. ഇന്ത്യയുടെ സ്ക്കോര്‍ 92 ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മ(43) വീണു. നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ചേദേശ്വര്‍ പൂജാരയും(27) മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലക്സ് കാരി പിടിച്ചു.ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന് 77 പന്തില്‍ 51 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പേസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍,ഓസ്ട്രേലിയ നഥാന്‍ ലിയോണിനെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ 43 റണ്‍സിന് ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കി. പാറ്റ് കമ്മിന്‍സിന്റെ അടുത്ത ഓവറില്‍ പൂജാര ഒരു മോശം ഷോട്ട് കളിച്ചു പൂജാരയും പുറത്ത്.
നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തിട്ടുണ്ട്. ഇവസാന ദിവസം ഇന്ത്യയക്ക് ജയിക്കാന്‍ 97 ഓവറില്‍ 280 റണ്‍സ് വേണം. വിരാട് കൊലി (44) , അജിക്യ രഹാന (20) എന്നിവരാണ് ക്രീസില്‍. വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് 118 പന്തില്‍ നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നാലാം ദിനവും ഇന്ത്യയെ വെള്ളം കുടിപ്പിച്ച ആസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്സ് കാരി പുറത്താവാതെ നിന്നു. മാര്‍നസ് ലെബുഷെയിനും മിച്ചല്‍ സ്റ്റാര്‍ക്കും 41 റണ്‍സ് വീതമെടുത്തു. സ്റ്റീവന്‍ സ്മിത്ത് 34 ഉം കാമറൂണ്‍ ഗ്രീന്‍ 25 ഉം റണ്‍സെടുത്തു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജദേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ശമിയും ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം മോശമായിരുന്നു. ഒരു റണ്‍കൂടി എടുത്തപ്പോള്‍ മാര്‍നസ് ലബുഷെയിനെ (41 )ഉമേഷ് യാദവ് പുറത്താക്കി. അലക്സ് കാരി കാമറൂണ്‍ഗ്രീന്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ സ്കോര്‍ 150 കടത്തി. കാമറൂണ്‍ ഗ്രീനിനെ(25) പുറത്താക്കി രവീന്ദ്ര ജഡേജ തിരിച്ചടിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കും അലക്സ് കാരിയും കരുതലോടെ ബാറ്റേന്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ടീം സ്കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ഏകദിന ശൈലിയില്‍ ബാറ്റുവീശി ഇരുവരും സ്ക്കോര്‍ വേഗത്തിലാക്കി. സ്കോര്‍ 260ല്‍ നില്‍ക്കേ മിച്ചല്‍ സ്റ്റാര്‍ക്കിനെ941) പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയിറങ്ങിയ കമ്മിന്‍സും വേഗത്തില്‍ കൂടാരം കയറിയതോടെ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270റണ്‍സിനാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചതത്. 66റ ണ്‍സെടുത്ത അലക്സ് കാരി പുറത്താവാതെ നിന്നു. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആസ്ട്രേലിയ 469 റണ്‍സാ ണ് ആദ്യ ഇന്നിംഗ്്സില്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: