ഗാന്ധിനഗര്‍: അന്താരാഷ്ട്ര ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധുമുള്ള നാലു ഭീകരരെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. മൂന്നു പേരെ പോര്‍ബന്തറില്‍ നിന്നും യുവതിയെ സൂററ്റില്‍ നിന്നുമാണ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് ഐഎസിന്റെ ഖൊറാസന്‍ മൊഡ്യൂളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. ഭീകരരില്‍ ഒരാള്‍ വിദേശിയാണ്. കശ്മീര്‍ സ്വദേശികളായ മുഹമ്മദ് ഹാജിം ഷാ, ഹാനാന് ഹയാത്ത് ഷാ, ഉബൈദ് നസീര്‍ മീര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരില്‍ ഹനാന് ശ്രീനഗര്‍ സ്വദേശിനിയാണ്.
ഭീകരര്‍ പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാനും തുടര്‍ന്ന് ഐഎസിന്റെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസനില്‍ ചേരാനും പദ്ധതിയിട്ടിരുന്നു. പോര്‍ബന്തറില്‍ നിന്ന് ബോട്ട് വാടകയ്ക്കെടുത്ത് അഫ്ഗാനിസ്ഥാനിലേക്ക് പോകുകയായിരുന്നു ലക്ഷ്യം.
പോര്‍ബന്തറില്‍ മത്സ്യബന്ധന ബോട്ടുകളില്‍ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ഇവരില്‍ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. മാത്രമല്ല, പ്രതികളുടെ ഫോണുകളില്‍ നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട വീഡിയോകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: