ന്യൂദല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിലെ നാഷണല്‍ ടോപ്പറിനുള്ള ലക്ഷ്മണ് സിങ് കോത്താരി അവാര്‍ഡ് മലയാളിയായ ഫര്ഹാന് മുഹമ്മദിന്. ന്യൂദല്‍ഹി സിബിഎസ്ഇ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ നിധി ചിംബര്, ലക്ഷ്മണ് സിങ് കോത്താരിയുടെ ചെറുമകന് സഞ്ജയ് കോത്താരി എന്നിവരില്‍ നിന്ന് ഫര്ഹാന് അവാര്‍ഡ് ഏറ്റുവാങ്ങി.
498 മാര്‍ക്ക് നേടിയാണ് ഈ വര്‍ഷത്തെ നാഷണല്‍ ടോപ്പര്‍ അവാര്‍ഡിന് ഫര്ഹാന് അര്‍ഹനായത്. ജയ്പൂര്‍ സ്വദേശി അഹിംസ ജെയിന്, മീററ്റ് സ്വദേശി രാധിക സിംഗാള്‍ എന്നിവരും ഹര്ഹാനോടൊപ്പം അവാര്‍ഡു പങ്കുവച്ചു. 2013ലാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിലെ നാഷണല്‍ ടോപ്പറിനായി ലക്ഷമണ് സിങ് കോത്താരിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കോത്താരി അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിദ്യാര്‍ഥിയുമാണ് ഫര്ഹാന്.
തിരുവനന്തപുരം സ്വദേശികളായ കെ.എം. ഇബ്രാഹമിന്റെയും സെലിന പിള്ളയുടെയും മകനാണ്. അച്ഛന് ദുബായ്യില് ജോലി ചെയ്യുന്നു. അമ്മ തിരുവനന്തപുരം ഗവ. ലോ കോളജില്‍ അസി. പ്രൊഫസറാണ്. സഹോദരന് രഹാന് മുഹമ്മദ് ചെന്നൈ എസ്ആര്‍എം കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: