കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം തുടരും. ഒരുമിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ് മത്സരിച്ചത്. ഒരുമിച്ച് വേദികള്‍ പങ്കിടുകയും പതാകകള്‍ ഒരുമിച്ച് ഉയര്‍ത്തുകയും വരെ ചെയ്തിരുന്നു. ജൂലൈ എട്ടിനാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും നഷ്ടപ്പെട്ട സ്വാധീനം ഏതുവിധേനയും കുറച്ചെങ്കിലും തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം. ഇതിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ഇരു പാര്‍ട്ടികള്‍ക്കും ഒരു സീറ്റു പോലും നേടാനായില്ല. 2015ല്‍ കോണ്‍ഗ്രസിന് 44 സീറ്റും സിപിഎമ്മിന് 26 സീറ്റുമാണ് ബംഗാള്‍ നിയമസഭയിലുണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു കൂട്ടര്‍ക്കും ഒറ്റ സീറ്റുകള്‍ പോലും ലഭിച്ചില്ല.
ബംഗാളില്‍ സഖ്യത്തില്‍ മത്സരിക്കുന്ന രണ്ടു കൂട്ടരും കേരളത്തില്‍ രാഷ്ട്രീയ ശത്രുക്കളാണ്. ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: