കായംകുളം: പിതാവിന്റെ കൊടും ക്രൂരതയ്‌ക്കിരയായി മഴുവിന് വെട്ടേറ്റ് അകാലത്തില്‍ വിടപറഞ്ഞ ആറുവയസ്സുകാരി നക്ഷത്ര അന്ത്യവിശ്രമം കൊള്ളുന്നത് മൂന്നുവര്‍ഷം മുമ്പ് മരണമടഞ്ഞ അമ്മ വിദ്യയുടെ കുഴിമാടത്തിനരികില്‍. ഇന്നലെ വൈകിട്ട് 3.30ന് സംസ്‌ക്കരിച്ചു. കനത്ത മഴയെ അവഗണിച്ച് നക്ഷത്രയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വന്‍ജനവാലിയുടെ സാന്നിധ്യത്തിലായിരുന്നു പത്തിയൂരിലെ മാതാവ് വിദ്യയുടെ വീട്ടില്‍ നടന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ഓടെയാണ് നക്ഷത്രയെ പിതാവ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയില്‍ ശ്രീമഹേഷ്(36) മഴുവിന് വെട്ടികൊലപ്പെടുത്തിയത്. സ്വന്തം മകളെ മഴുവിന് കൊലപ്പെടുത്തിയ മഹേഷിനോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പിടിച്ചാണ് നാട്ടുകാരും ബന്ധുക്കളുമൊക്കെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം വിടുകയും ചെയ്തു.കണ്ണീരോടെയാണ് എല്ലാവരും നക്ഷത്രയുടെ ചേതനയറ്റ ശരീരം പത്തിയൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള തൃക്കാര്‍ത്തികയില്‍ വീട്ടിലെത്തി കണ്ടത്.
മാതാവ് വിദ്യായുടെ കുഴിമാടത്തിനരികില്‍ തന്നെയാണ് നക്ഷത്രയ്‌ക്കും അന്ത്യവിശ്രമം സ്ഥലം ഒരുക്കിയത്. പോസ്റ്റുമോര്‍ട്ടവും മറ്റ് ചടങ്ങുകളും പൂര്‍ത്തിയാക്കി വീട്ടില്‍ കൊണ്ടു വന്ന മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് എത്തിയത്. നക്ഷത്ര പഠിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പടെ നക്ഷത്രയെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമെത്തിയിരുന്നു. എ.എം. ആരിഫ് എംപി, എംഎല്‍എമാരായ യു.പ്രതിഭ, എം.എസ് അരുണ്‍കുമാര്‍, രമേശ് ചെന്നിത്തല മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി ്അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എല്‍. ഉഷ തുടങ്ങി രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുള്ളവരടക്കം സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: