ചാരുംമൂട്: ആക്രി കടയിലെ മോഷണ കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. പഞ്ചാബ്, ജലന്ധര്‍, ന്യൂ ഗൗതം നഗര്‍ കപൂര്‍തല റോഡ് ഭാഗത്ത് താമസിക്കുന്ന നീരജ് പ്രസാദ് (29)ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന് ചാരുംമൂട്ടിലെ ചാരുംമൂടിലുള്ള എസ് & സി എന്ന കടയില്‍ നിന്നും 35000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോര്‍ കോയിലുകളും മോഷണം പോയത്. അടഞ്ഞുകിടന്ന ഷോപ്പ് കുത്തിത്തുറന്നാണ് പ്രതി അകത്തു കയറി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്ത ഒരു രൂപമാണ് ലഭിച്ചത്.
പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതി അന്യസംസ്ഥാന തൊഴിലാളി ആണെന്ന് മനസ്സിലാക്കുകയും, അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നൂറനാട് ഐഎസ്എച്ച്ഒ ശ്രീജിത്ത് പി; എസ് ഐ നിതീഷ്, എ എസ് ഐ രാജേന്ദ്രന്, എസ് സി പി ഓ സിനു വര്‍ഗീസ്, സിപി ഓ മാരായ വിഷ്ണു, ജയേഷ്, പ്രവീണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: