ലക്നൗ: കൊല്ലപ്പെട്ട കൊടുംക്രിമിനല്‍ അതിഖ് അഹമ്മദിന്റെ കൈവശം നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ എഴുപത്തിയാറ് ഫ്ളാറ്റുകള്‍ പാവങ്ങള്‍ക്കു നിര്‍മിച്ചു നല്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.ഇന്നലെയാണ് നറുക്കപ്പിലൂടെയാണ് പാവപ്പെട്ട ആളുകള്‍ക്ക് ഫ്ളാറ്റുകള്‍ അനുവദിച്ചതെന്നു പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റി (പിഡിഎ) ഉദ്യോഗസ്ഥന് പറഞ്ഞു.
ആതിഖ് അഹമ്മദ് താമസിച്ചിരുന്ന നഗരത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ഓഫീസ് നടത്തിവന്നിരുന്ന ഭൂമിയാണ് ഞങ്ങള്‍ പിടിച്ചെടുത്തതെന്ന് പിഡിഎ വൈസ് ചെയര്മാന് അരവിന്ദ് ചൗഹാന് പറഞ്ഞു.
നിലവില്‍ ഈ ഭൂമിയില്‍ അതോറിറ്റി 76 ഫ്ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നറുക്കെടുപ്പിലൂടെയാണ് ഈ യൂണിറ്റുകള്‍ അനുവദിച്ചത്. ഇതിനുശേഷം ഫ്ളാറ്റുകള്‍ കൈവശം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ശാരീരിക വൈകല്യമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കുള്ള സംവരണ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ അനുവദിച്ചതെന്ന് ചൗഹാന് പറഞ്ഞു. കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം, ബാല്‍ക്കണി, വൈദ്യുതി, മലിനജല നിര്‍മാര്‍ജനം, പാര്‍ക്കിങ് സൗകര്യം എന്നിവയും ആധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഓരോ ഫ്ളാറ്റും.
ലുക്കര്ഗഞ്ച് പ്രദേശത്ത് രണ്ട് നാല് നില ടവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അതില്‍ ഒരു ഫ്ളാറ്റിന് ലക്ഷങ്ങളാണ് വിലയെന്നും ഒരു പിഡിഎ ഉദ്യോഗസ്ഥന് പറഞ്ഞു. ഗുണഭോക്താവ് 3.5 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ 1.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും സബ്സിഡിയായി നല്‍കും.
ഏപ്രില്‍ 15-ന് രാത്രി പ്രയാഗ്രാജിലെ മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര് ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും വെടിവെച്ചു കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: