ന്യൂദല്‍ഹി: രണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറിയ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് തുടര്‍ച്ചയായി വിച്ഛേദിക്കുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ട് മണിപ്പൂര്‍ സ്വദേശികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച അവധിക്കാല ബെഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് അനിരുദ്ധ് ബോസ്, ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ ഹൈക്കോടതി ഈ വിഷയം പരിഗണിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് ഇന്റര്‍നെറ്റ് നിരോധനം ഇന്നുവരെ നീട്ടിയത്.
കലാപങ്ങളില്‍ 100 പേര്‍ മരിക്കുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 272 ദുരിതാശ്വസ ക്യാമ്പുകളിലായി 37,450 പേരാണ് കഴിയുന്നത്. ഇതിനിടയില്‍ കലാപങ്ങളിലെ ആറു കേസുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തു. 101.75 കോടിയുടെ പുനരധിവാസ പാക്കേജ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: