കൊച്ചി: ‘സാഗര്‍ പരിക്രമ’ എന്ന അതുല്യമായ കേന്ദ്ര സംരംഭത്തിന്റെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല, സഹമന്ത്രി ഡോ. എല്‍ മുരുകന്‍ എന്നിവര്‍ രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങള്‍ കടല്‍ മാര്‍ഗ്ഗത്തിലൂടെ സന്ദര്‍ശിക്കുന്നത് പുരോഗമിക്കുന്നു.
ജൂണ്‍ ഏഴിന് മംഗലാപുരത്ത് നിന്നാണ് സാഗര്‍ പരിക്രമയുടെ ഏഴാം ഘട്ട പരിപാടി ആരംഭിച്ചത്. ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ വച്ച് നടന്ന വിവിധ പരിപാടികളില്‍ ഇരു മന്ത്രിമാരും പങ്കെടുത്തു. ഇന്ന് നിശ്ചയിച്ചിരുന്ന പ്രകാരം മാഹിയിലും കോഴിക്കോട് ജില്ലയിലും സന്ദര്‍ശനം പുരോഗമിക്കുന്നു.
മത്സ്യത്തൊഴിലാളികളെയും മത്സ്യകര്‍ഷകരെയും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്‌നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും പരിപാടി ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ഇരുവരും അടങ്ങുന്ന സംഘം 2023 ജൂണ്‍ 10ന് തീരദേശ മേഖലയിലെ പ്രതിനിധികളുമായി തൃശ്ശൂരിലെ നാട്ടികയിലുള്ള എസ്എന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംവദിക്കും. തുടര്‍ന്ന് തൃപ്രയാറിലെ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് സാഗര്‍ പരിക്രമതീര സദസ് പരിപാടിയില്‍ പങ്കെടുക്കും.
തൃശൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ സംസ്ഥാന ഫിഷറീസ് മന്ത്രി, സെക്രട്ടറി എന്നിവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഉച്ചതിരിഞ്ഞ് എളമക്കരയിലുള്ള ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 40 എഫ്പിഒകളുടെ എഫ്പിഒ മാര്‍ക്കറ്റിംഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും മറ്റു പരിപാടികളുടെ ഉദ്ഘാടനത്തിനുമായി സംഘം എറണാകുളം ജില്ല സന്ദര്‍ശിക്കും. ശേഷം കൊച്ചിയിലെ തോപ്പുംപടി മത്സ്യബന്ധന തുറമുഖത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും.
2022 മാര്‍ച്ച് 5ന് ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്ന് ‘സാഗര്‍ പരിക്രമ’യുടെ ആദ്യഘട്ട യാത്ര ആരംഭിച്ചു. ഇതുവരെ സാഗര്‍ പരിക്രമ ആറ് ഘട്ടങ്ങളിലായി ഗുജറാത്ത്, ദാമന്‍ & ദിയു, മഹാരാഷ്‌ട്ര, കര്‍ണാടക, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നീ തീരപ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരും 2023 ജൂണ്‍ 7 മുതല്‍ 12 വരെ കേരളത്തില്‍ നടക്കുന്ന സാഗര്‍ പരിക്രമ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: