ഓവല്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. പന്തില്‍ കൃത്രിമം കാട്ടിയതാണ് ഇന്ത്യന്‍ ബാട്‌സ്മാന്‍മാര്‍ പെട്ടെന്ന് പുറത്താകാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ വീണത് പന്തില്‍ കൃത്രിമം കാട്ടിയതിനാലാണെന്ന് വ്യക്തമാണ്.
20-ാം ഓവറിനുള്ളില്‍ ഓസ്ട്രേലിയ റിവേഴ്സ് സ്വിംഗ് സൃഷ്ടിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. എന്നാല്‍ പന്തിനുണ്ടായ മാറ്റം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നത് അതിശയകരമാണെന്ന് ബാസിത് അലി പറഞ്ഞു.
ഗില്ലും പുജാരയും പുറത്തായത് പന്ത് വിട്ടുകളഞ്ഞപ്പോഴാണ്. പന്തില്‍ കൃത്രിമം നടന്നത് അമ്പയര്‍മാര്‍ മനസിലാക്കാത്തത് എന്തുകൊണ്ടാണെന്ന് പാക് മുന്‍ താരം ചോദിച്ചു. ബി സി സി ഐ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡാണെന്നാണ് പറയുന്നത്. എന്നാല്‍ അവരുടെ ശ്രദ്ധയിലും ഇത് പെട്ടില്ലേ എന്ന് ചോദിക്കുകയാണ് ബാസിത് അലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: