പാരിസ്: വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ കരോലിന മുച്ചോവ ജയിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നു. കുരത്തന്‍ താരം അരൈന സബലെങ്കയെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയിരിക്കുന്നത്.
സ്കോര്‍: 7-6(7-5), 6-7(7-5), 7-5.
വാശിയേറിയ പോരാട്ടം മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. ആദ്യ രണ്ട് സെറ്റുകള്‍ ടൈബ്രേക്കറിലേക്ക് നീണ്ടു. വനിതാ സിംഗിള്‍സ് കണ്ട തീപാറും പോരാട്ടത്തിനൊടുവിലാണ് ചെക്ക് താരം മുച്ചോവ ബെലാറൂസിയന്‍ താരം സബലെങ്കയെ കീഴടക്കിയത്. രാത്രി വൈകി നടക്കുന്ന ഇഗ ഷ്യാങ്ടെക്- ഹദാദ് മയിയ പോരാട്ടത്തില്‍ ജയിക്കുന്നവരെയായിരിക്കും മുച്ചോവയ്ക്ക് ഫൈനലില്‍ നേരിടേണ്ടിവരിക.
ഇന്ന് നടക്കുന്ന പുരുഷ സെമിയിലെ കരുത്തന് പോരാട്ടത്തില്‍ ലോക റാങ്കില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അല്‍കരാസും ദ്യോക്കോവിച്ചും പോരടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: