ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പെടാപാടു പെടുകയാണ് ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എടുത്തിട്ടുണ്ട്.ആസ്ട്രേലിയ എടുത്ത 469 എന്ന കൂറ്റന്‍ സ്കോറിനു മറുപടി പറയാന്‍ ഇറങ്ങിയ മുന്‍ നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. രആദ്യ 5 പേരും അര്‍ധ സെഞ്വറി പോലും തികയ്ക്കാതെ കൂടാരം കയറി.രോഹിത് ശര്‍മ(15), ശുഭ്മാന്‍ ഗില്‍(13), ചേതേശ്വര്‍ പൂജാര(14), വിരാട് കോലി(14), രവീന്ദ്ര ജഡേജ (48) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. 5.5 ഓവറില്‍ 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ പാറ്റ് കമ്മിന്‍സ്. മികച്ച പന്തിലൂടെ കമ്മിന്‍സ് രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ സ്കോട് ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കി
വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ടീം സ്കോര്‍ 50ല്‍ എത്തിച്ചെങ്കിലും പൂജാര വീണു. കാമറൂണ്‍ ഗ്രീനിന്റെ പന്ത് ലീവ് ചെയ്ത പൂജാരയ്ക്ക് പിഴച്ചു. ഇന്‍സ്വിങ്ങറായി മാറിയ പന്ത് വിക്കറ്റ് പിഴുതു. പൂജാരയ്ക്ക് പകരം അജിങ്ക്യ രഹാനെ ക്രീസിലെത്തി.രഹാനെയും കോലിയും ചേര്‍ന്ന് ഇന്നിങ്സ് പടുത്തുയര്‍ത്തുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗള്സറില് വിരാട് കോലി, സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തി. ഇന്ത്യയുടെ സ്ക്കോര്‍ 4ന് 71.. ഏകദിന ശൈലിയില്‍ പന്ത് വീശിയപ്പോള്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയേക്കും എന്ന പ്രതീക്ഷ ഉണ്ടായി. അര്‍ധസെഞ്വറിയുടെ (48) പടിക്കല്‍ ജഡഡേജയും വീണു. ലയണ്ന്രെ പന്തില്‍ സ്മിത്ത് പിടിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രഹാനെയും (29) ശ്രീകര്‍ ഭരതും(5) ആണ് ക്രീസില്‍.
രണ്ടാം ദിനം 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുത്ത് പുറത്തായി.ഓസ്ട്രേലിയ വമ്പന്‍ സ്കോറിലേക്കു കുതിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രാവിസ് ഹെഡിനെ(163) മുഹമ്മദ് സിറാജ് പുറതത്താക്കി. കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ ക്യാച്ചില്‍ മടങ്ങി. 95 റണ്‍സുമായി രണ്ടാം ദിനം കളി ആരംഭിച്ച സ്റ്റീവന്‍ സ്മിത്ത് 121 റണ്‍സെടുത്ത് ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പുറത്തായി. 48 റണ്‍സെടുത്ത അലെക്സ് ക്യാരി മാത്രമാണ് പിന്നീട് രണ്ടക്കം തികച്ച ബാറ്റര്‍. കാമറൂണ്‍ ഗ്രീനിനു (ആറ്) തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ (5) അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി. പാറ്റ് കുമിന്‍സും നഥന്‍ ലയണും 9 റണ്‍സ് വീതം എടുത്ത് മടങ്ങി മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: