ആലപ്പുഴ: കെഎസ്ആര്‍ടിസി കണ്‍സഷന്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍വന്നു. ഇതു പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാപാസ് ലഭ്യമാകുക.
സ്‌കൂള്‍: 1.സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷേ ഫോം, 2. സ്‌കൂള്‍ ഐഡി കോപ്പി, 3. ആധാര്‍ കാര്‍ഡിന്റെ കോപ്പി, 4. റേഷന്‍ കാര്‍ഡിന്റെ കോപ്പി (കുട്ടിയുടെ പേര്, ബിപിഎല്‍/എപിഎല്‍ തെളിയിക്കുന്ന പേജ്), 5. എപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ മാതാപിതാക്കളുടെ പാന്‍ കാര്‍ഡിന്റെ പകര്‍പ്പും സത്യവാങ്മൂലവും, 6. ഫോട്ടോ 2/3 എണ്ണം.
കോളജ്: 1. കോളജ് അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, 2. കോളജ് ഐഡി കോപ്പി, 3. ആധാര്‍ കാര്‍ഡിന്റെ കോപ്പി, 4. റേഷന്‍ കാര്‍ഡിന്റെ കോപ്പി (കുട്ടിയുടെ പേര് ബിപി
എല്‍/എപിഎല്‍ തെളിയിക്കുന്ന പേജ്), 5. കോഴ്സ് സര്‍ട്ടിഫിക്കറ്റ് (എയ്ഡഡ്/ സെല്‍ഫ് ഫൈനാന്‍സ് എന്ന് പ്രത്യേകം അധികാരി രേഖപ്പെടുത്തണം, 6.എപിഎല്‍ വരുന്ന കുട്ടികള്‍ മാതാപിതാക്കളുടെ പാന്‍കാര്‍ഡിന്റെ പകര്‍പ്പും സത്യവാങ്മൂലവും നല്‍കണം, 7. ഫോട്ടോ 2/3 എണ്ണം.
പൊതുനിര്‍ദേശങ്ങള്‍
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, സ്പെഷല്‍ സ്‌കൂള്‍, സ്പെഷലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് കണ്‍സഷന്‍ നിലവിലെ രീതിയില്‍ തുടരും. ഇന്‍കം ടാക്സ്, ഐടിസി (ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി) എന്നിവ നല്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കും. സെല്‍ഫ് ഫൈനാന്‍സ് കോളജുകളിലെയും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും ബിപിഎല്‍ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ
കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കും.
സെല്‍ഫ് ഫൈനന്‍സിംഗ് കോളജുകള്‍, സ്വകാര്യ അണ്‍എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്‌കൂളുകള്‍ എന്നിവ യഥാര്‍ഥ ടിക്കറ്റിന്റെ 35 ശതമാനം തുക വിദ്യാര്‍ഥിയും 35 ശതമാനം തുക മാനേജ്മെന്റും ഒടുക്കേണ്ടതും വിദ്യാര്‍ഥികള്‍ യാത്രാ നിരക്കിന്റെ 30 ശതമാനം
ഡിസ്‌കൗണ്ടില്‍ കണ്‍സഷന്‍ അനുവദിക്കും.പെന്‍ഷന്‍കാരായ പഠിതാക്കള്‍, ബാധകമല്ലാത്ത റെഗുലര്‍ കോഴ്സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യം നല്‍കില്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുള്ള പ്രായപരിധി 25 വയസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: