Categories: Sports

ഫ്രഞ്ച് ഓപ്പണ്‍ സെമി: ഇഗ സ്വിറ്റെക്ക് ,ബിയാട്രിസ് ഹദ്ദാദ് മയയെ നേരിടും

വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇഗ സ്വിറ്റെക് ആറാം നമ്പര്‍ താരം കൊക്കോ ഗൗഫിനെയും ഹദ്ദാദ് മയ ഏഴാം നമ്പര്‍ താരം ഓണ്‍സ് ജബീറിനെയും പരാജയപ്പെടുത്തി.

Published by

പാരീസ് :  ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനല്‍ ലൈനപ്പായി. വനിതാ വിഭാഗത്തില്‍ ഇന്ന് പോളണ്ടിന്റെ ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക്ക് ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മയയെ നേരിടും. മറ്റൊരു മത്സരത്തില്‍ ബെലാറസിന്റെ രണ്ടാം നമ്പര്‍ സബലെങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ സീഡ് ചെയ്യപ്പെടാത്ത കരോലിന മുച്ചോവയുമായി ഏറ്റുമുട്ടും.

പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡ് കാര്‍ലോസ് അലകാരസും മൂന്നാം സീഡ് നൊവാക് ജോക്കോവിച്ചും തമ്മില്‍ മത്സരിക്കും. അതേസമയം  നാലാം സീഡ്  കാസ്പര്‍ റൂഡ് അലക്‌സാണ്ടര്‍ സ്വെരോവിനെ നേരിടും.

വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇഗ സ്വിറ്റെക് ആറാം നമ്പര്‍ താരം കൊക്കോ ഗൗഫിനെയും ഹദ്ദാദ് മയ ഏഴാം നമ്പര്‍ താരം ഓണ്‍സ് ജബീറിനെയും പരാജയപ്പെടുത്തി. പുരുഷവിഭാഗത്തില്‍ നാലാം നമ്പര്‍ കാസ്പര്‍ റൂഡ് 6-ാം നമ്പര്‍ ഹോള്‍ഗര്‍ റൂണിനെ പുറത്താക്കി. അലക്സാണ്ടര്‍ സ്വെരേവ് സീഡ് ചെയ്യപ്പെടാത്ത ടോമസ് മാര്‍ട്ടിന്‍ എച്ചെവേരിയെ മറികടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക