തിരുവനന്തപുരം : കാലവര്‍ഷം സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് കാലവര്‍ഷം കേരളത്തിലേക്ക് എത്തിയതെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും മഴ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളില്‍ അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്.
അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ ചുഴലിക്കാറ്റ് വടക്കുദിശയിലേക്ക് സഞ്ചരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. അടുത്ത ദിവസങ്ങളില്‍ ഇത് കറാച്ചി തീരത്തേക്കോ ഒമാന്‍ തീരത്തേക്കോ നീങ്ങി ഏതാനും ദിവസങ്ങള്‍ക്കകം ദുര്‍ബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ വരവാണ് കേരളത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ മുന്നേറ്റത്തെ ദുര്‍ബലമാക്കിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: