കോഴിക്കോട്: സമസ്ത-സിഐസി-മുസ്ലിം ലീഗ് ഭിന്നത കൂടുതല്‍ രൂക്ഷമാവുന്നു. ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സിഐസി) യോഗം പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ഫോര്‍മുല തയ്യാറായെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിഐസി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍, ചര്‍ച്ച എന്നിവയില്‍ ഇന്നലെ കോഴിക്കോട്ടു ചേര്‍ന്ന സമസ്തയോഗം അതൃപ്തി രേഖപ്പെടുത്തി.
സിഐസി സെനറ്റ് യോഗത്തില്‍ വീണ്ടും ഹക്കീം ഫൈസിയുടെ രാജി ചര്‍ച്ചയ്‌ക്കു വച്ചതിലൂടെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അവഗണിച്ചതായും യോഗം വിലയിരുത്തി.
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് നേതാക്കള്‍ എടുത്ത തീരുമാനം അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമസ്തയ്‌ക്കെതിരെ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്നും യോഗം തുറന്നടിച്ചു. പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടര്‍നടപടികള്‍ക്കു വേണ്ടി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.എം. അബ്ദുസ്സലാം ബാഖവി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തിയതോടെ സിഐസിയെ നിലയ്‌ക്കുനിര്‍ത്താനാണ് സമസ്തയുടെ നീക്കം.
സ്ഥാപന നടത്തിപ്പില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവരുത്, സിഐസി സിലബസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അംഗീകരിക്കുന്നില്ല, ഹക്കീം ഫൈസിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിരാകരിക്കുന്നു തുടങ്ങിയ മൂന്ന് പ്രമേയങ്ങളാണ് യോഗം അംഗീകരിച്ചത്. എന്നാല്‍ പ്രമേയം വ്യാജമാണെന്നായിരുന്നു സാദിഖലി തങ്ങള്‍ പ്രതികരിച്ചത്.
ജൂണ്‍ ഒന്നിന് കോഴിക്കോട്ടുനടത്തിയ ചര്‍ച്ചയില്‍ വാഫി വഫിയ്യ പ്രശ്നം സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ സിഐസി സെനറ്റ് അംഗീകരിച്ചതായി സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വന്തം ലെറ്റര്‍ഹെഡില്‍ സമസ്തയ്‌ക്കു നല്‍കിയ കത്ത് സമസ്ത സ്വാഗതം ചെയ്‌തെങ്കിലും സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ച വിവിധ കോഴ്സുകള്‍ വിപുലപ്പെടുത്താനും കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം സാധ്യമാക്കാനും തീരുമാനിച്ചത് സിഐസിക്ക് തിരിച്ചടിയായി. പാണക്കാട് മര്‍വ്വ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സിഐസി യോഗത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സമസ്ത യോഗത്തില്‍സമസ്ത പ്രസിഡന്റ്‌സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: