ന്യൂദല്‍ഹി: ബ്രിജ് ഭൂഷണ് ഗുസ്തിതാരങ്ങളെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാരോപിക്കുന്ന ഡിഎംകെയും സ്റ്റാലിനും എന്തുകൊണ്ട് തമിഴ് ഗായിക ചിന്മയി ശ്രീപാദയ്ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ച് മിണ്ടുന്നേയില്ലെന്ന് റിപ്പബ്ലിക് ടിവി. ചിന്മയി ശ്രീപാദയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഗാനരചയിതാവ് വൈരമുത്തു ഡിഎംകെ അനുയായി ആണെന്നതിനാലാണ് സ്റ്റാലിന് ഈ മീടൂ കേസില്‍ ഇടപെടാത്തതെന്ന് റിപ്പബ്ലിക് ടിവി ഡിബേറ്റില്‍ അര്‍ണാബ് ഗോസ്വാമി.
ഗുസ്തിതാരങ്ങളുടെ ലൈംഗികചൂഷണത്തിനെതിരെ സംസാരിച്ച കമലഹാസനും ചിന്മയി ശ്രീപാദയ്ക്കെതിരായ കേസില്‍ മൗനം പാലിക്കുകയാണ്. ഏകദേശം 17 പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായെന്നാണ് ചിന്മയി ശ്രീപാദയുടെ ആരോപണം. പണ്ട് എ.ആര്. റഹ്മാന്റെ സഹോദരി തന്നെ വൈരമുത്തുവിനെക്കുറിച്ച് ‘തുറന്ന രഹസ്യം’ എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും ചിന്മയി ആരോപിക്കുന്നു.
ഇക്കാര്യത്തില്‍ ഡിഎംകെയ്ക്കും സ്റ്റാലിനും ഇരട്ടത്താപ്പാണുള്ളതെന്നും അര്‍ണാബ് ഗോസ്വാമി വാദിയ്ക്കുന്നു. ബ്രിജ് ഭൂഷണും വൈരമുത്തുവിനും രണ്ട് നീതി പാടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചിന്മയി ശ്രീപാദ പറഞ്ഞു. 69കാരനായ വൈരമുത്തു തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നും ചിന്മയി പറയുന്നു. പക്ഷെ ഡിഎംകെ അനുയായി ആയതിനാല്‍ മാത്രമാണ് ഇദ്ദേഹത്തിനെതിരെ സ്റ്റാലിന് നടപടിയെടുക്കാത്തതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: