കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ അന്വേഷണത്തിന് എസ് പി മേല്‍നോട്ടം വഹിക്കും.
ആരോപണം ഉന്നയിക്കപ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടിക്ക് കഴിയില്ല. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ ശിക്ഷ നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളും പി ടി എ പ്രതിനിധികളുമായടക്കം ചര്‍ച്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഹോസ്റ്റലിലെ ചീഫ് വാര്‍ഡനായ മായ സിസ്റ്ററെ ബിഷപ്പുമായി ആലോചിച്ച് താത്കാലികമായി മാറ്റി നിര്‍ത്തി മറ്റൊരു സിസ്റ്റര്‍ക്ക് താത്ക്കാലിക ചുമതല നല്‍കും.അതേസമയം ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരായ ബിന്ദുവും വി എന്‍ വാസവനും നല്കിയ ഉറപ്പ് കണക്കിലെടുത്താണ് തല്ക്കാലം സമരത്തില്‍ നിന്ന് പിന്മാറുന്നതെന്നും അവര്‍ പറഞ്ഞു.
ശ്രദ്ധയുടെ ആത്മഹത്യക്ക് കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് ആരോപണം. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മന:പൂര്‍വം വീഴ്ച വരുത്തിയെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിലെ വിഷമത്തിലാകാം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: