ന്യൂദല്‍ഹി: ബിഎസ്എന്‍എലിനായി 89,047 കോടി രൂപ അടങ്കലുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. പുനരുജ്ജീവന തന്ത്രത്തിന്റെ ഭാഗമായാണ് നടപടി.
ഓഹരി സമാഹരണത്തിലൂടെ ബിഎസ്എന്‍എലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കലും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയില്‍ നിന്ന് 2,10,000 കോടി രൂപയായി ഉയര്‍ത്തും. ഈ പുനരുജ്ജീവന പാക്കേജിലൂടെ രാജ്യത്തിന്റെ വിദൂരമേഖലകളില്‍ സമ്പര്‍ക്കസൗകര്യം ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര ടെലികോം സേവനദാതാവായി ബിഎസ്എന്‍എല്‍ മാറുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പുതിയ സ്‌പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എന്‍എലിന് ഇന്ത്യയൊട്ടാകെ 4ജി, 5ജി സേവനങ്ങള്‍ നല്‍കാനാകും. വിവിധ സമ്പര്‍ക്കസൗകര്യ പദ്ധതികള്‍ക്കു കീഴില്‍ ഗ്രാമങ്ങളിലും ഇതുവരെ ഈ സൗകര്യമെത്താത്ത ഗ്രാമങ്ങളിലും 4ജി സൗകര്യം നല്‍കാനാകും. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനായി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (എഫ്ഡബ്ല്യുഎ) സേവനങ്ങളും പുതിയ തീരുമാനത്തിന്റെ ഭാഗമായി നടപ്പിലാക്കും. ക്യാപ്റ്റീവ് നോണ്‍ പബ്ലിക് നെറ്റ്‌വര്‍ക്കിനായും (സിഎന്‍പിഎന്‍) സേവനങ്ങള്‍ നല്‍കാനാകും.
സ്പെക്ട്രത്തിന്റെ വിശദാംശങ്ങൾ ഇനിപ്പറയുന്നു:
ബാൻഡ് | അനുവദിച്ച സ്‌പെക്ട്രം | ബജറ്റ് പിന്തുണ |
700 മെഗാഹെർട്സ് |
22 എൽഎസ്എകൾക്കായി 10 മെഗാഹെർട്സ് |
46,338.60 കോടിരൂപ |
3300 മെഗാഹെർട്സ് |
22 എൽഎസ്എകളിൽ 70 മെഗാഹെർട്സ് |
26,184.20 കോടിരൂപ |
26 ജിഗാഹെർട്സ് |
21എൽഎസ്എകളിൽ 800 മെഗാഹെർട്സ് & 1 എൽഎസ്എയിൽ 650 മെഗാഹെർട്സ് |
6,564.93 കോടിരൂപ |
2500 മെഗാഹെർട്സ് |
6 എൽഎസ്എകളിൽ 20 മെഗാഹെർട്സ് & 2 എൽഎസ്എകളിൽ 10 മെഗാഹെർട്സ് |
9,428.20 കോടിരൂപ |
|
മറ്റ് ഇനങ്ങൾ |
531.89 കോടിരൂപ |
ആകെ | 89,047.82 കോടിരൂപ |
ബിഎസ്എന്‍എലിനുള്ള/ എംടിഎന്‍എലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് 2019ലാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 69,000 കോടി രൂപയുടെ ഈ പാക്കേജ് ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍ സ്ഥിരത കൊണ്ടുവന്നു. 2022ല്‍ ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍നായി 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിനു സര്‍ക്കാര്‍ അംഗീകാരമേകി.
പദ്ധതിച്ചെലവിന് സാമ്പത്തിക സഹായം, ഗ്രാമീണ ലാന്‍ഡ്‌ലൈനുകള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്, ആസ്തിബാധ്യതകള്‍ കുറയ്‌ക്കുന്നതിനുള്ള സാമ്പത്തിക സഹായം, എജിആര്‍ കുടിശ്ശിക തീര്‍പ്പാക്കല്‍, ബിബിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കല്‍ തുടങ്ങിയവയ്‌ക്ക് ഇതു സഹായകമായി. ഈ രണ്ട് പാക്കേജുകളുടെയും ഫലമായി, 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തന ലാഭം നേടിത്തുടങ്ങി. ബിഎസ്എന്‍എലിന്റെ മൊത്തം കടം 32,944 കോടി രൂപയില്‍ നിന്ന് 22,289 കോടി രൂപയായി കുറയുകയും ചെയ്തു.
ഗാര്‍ഹിക ഫൈബര്‍ വിഭാഗത്തില്‍ ബിഎസ്എന്‍എല്‍ ശക്തമായ വളര്‍ച്ച കൈവരിച്ചു. ഇത് പ്രതിമാസം ഒരുലക്ഷത്തിലധികം പുതിയ കണക്ഷനുകള്‍ നല്‍കാനും പ്രാപതമാക്കി. 2023 മെയ് മാസത്തില്‍ ബിഎസ്എന്‍എലിന്റെ മൊത്തം ഗാര്‍ഹിക ഫൈബര്‍ വരിക്കാരുടെ എണ്ണം 30.88 ലക്ഷം ആണ്. കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക ഫൈബറില്‍ നിന്നുള്ള മൊത്തം വരുമാനം 2,071 കോടി രൂപയായിരുന്നു.
ബിഎസ്എന്‍എലിന്റെ പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇനിപ്പറയുന്നു:
|
സാമ്പത്തിക വർഷം 2020-21 |
സാമ്പത്തിക വർഷം 2021-22 |
സാമ്പത്തിക വർഷം 2022-23 |
വരുമാനം |
18,595 കോടി |
19,053 കോടി |
20,699 കോടി |
പ്രവർത്തന ലാഭം |
1,177 കോടി |
944 കോടി |
1,559 കോടി |
പ്രതികരിക്കാൻ ഇവിടെ എഴുതുക: