ഭുവനേശ്വര്‍ : ഒഡീഷ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കാണിച്ച് നഷ്ടപരിഹാര തുക സ്വന്തമാക്കാനുള്ള നീക്കം ഭര്‍ത്താവ് തന്നെ തടഞ്ഞു. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് അപകടത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തുക തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
അപകടത്തില്‍ തന്റെ ഭര്‍ത്താവായ ബിജയ് ദത്ത മരിച്ചെന്ന് ഇവര്‍ അറിയിക്കുകയും ഒരു മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ച പോലീസ് ഇതെല്ലാം തെറ്റാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഗീതാഞ്ജലിക്ക് താക്കീത് നല്കി വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം ബിജയ് തന്നെ ഇതിനെതിരെ രംഗത്ത് എത്തുകയും മണിബണ്ട പോലീസില്‍ പരാതിയും നല്കി. ഇതോടെ അറസ്റ്റിലാവുമെന്ന് ഭയന്ന് യുവതി നിലവില്‍ ഒളിവിലാണ്. താന്‍ മരിച്ചെന്ന് വ്യാജമായി പ്രചരിപ്പിത്് പൊതു പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ബിജയ് പരാതി നല്‍കിയിരിക്കുന്നത്. ഗീതാഞ്ജലിക്കെതിരെ പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹത്തിന്മേല് വ്യാജ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി പി.കെ. ജെന റെയില്‍വേയ്ക്കും റെയില്‍വേ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് ഒഡീഷ സര്‍ക്കാരിന്റെ പ്രഖ്യാപനം. കൂടാതെ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷവും റെയില്‍വേ മന്ത്രാലയം 10 ലക്ഷവുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. 288 പേര് ദുരന്തത്തില്‍ മരിച്ചതായാണ് ഔദ്യോഗീക സ്ഥിരീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: