കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ മോക് പോളിംഗ് തുടങ്ങി. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും മോക് പോളിംഗില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്.
ഇലക്ട്രിക് വോട്ടിംഗ് മെഷീനടക്കം കാണിച്ച് കൊണ്ടാണ് മോക് പോളിംഗ് നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമങ്ങളാണ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. രാവിലെ പത്ത് മണിക്കാണ് മോക് പോളിംഗ് തുടങ്ങിയത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനീഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: