ഭോപ്പാല്‍ : മധ്യപ്രദേശില്‍ യുവജനങ്ങളെ തൊഴില്‍ ലഭിക്കുന്നതിന് നൈപുണ്യം നേടാന്‍ പ്രാപ്തരാക്കുന്നതിനായി മുഖ്യമന്ത്രിയുടെ പഠിക്കുക- സമ്പാദിക്കുക പദ്ധതി ആരംഭിക്കും. പദ്ധതിക്ക് കീഴില്‍ പരിശീലനം നല്‍കുന്നതിനായി 703 തൊഴില്‍ മേഖലകള്‍ കണ്ടെത്തി.
പഠിച്ച് സമ്പാദിക്കുക പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം, തൊഴില്‍ നൈപുണ്യത്തോടൊപ്പം യുവജനങ്ങള്‍ക്ക് 8,000 മുതല്‍ 10,000 രൂപ വരെ ബത്ത നല്‍കും എന്നതാണ്.യുവജനങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
പദ്ധതി പ്രകാരം കുറഞ്ഞത് ഒരു ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം നല്കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ആരംഭിച്ചു. തൊഴില്‍ പഠിക്കാന്‍ താത്പര്യമുള്ളവരുടെ രജിസ്ട്രേഷന് ഈ മാസം 15 മുതല്‍ ആരംഭിക്കും. ആഗസ്ത് ഒന്ന് മുതല്‍ യുവജനങ്ങള്‍ തൊഴില്‍ ചെയ്യാന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: