തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയില്‍ ജയിച്ച സംഭവം ഗൂഢാലാേചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആരോപിച്ചു. ഏതുതരം ഗൂഢാലോചനയാണ് നടന്നതെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്ഐ പ്രവര്‍ത്തക വിദ്യാ വിജയനെതിരെയുളള പരാതിയില്‍ ആരെയും സംരക്ഷിക്കുന്ന രീതി പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ല.
പൊലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാര്ക്ക്ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: