ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ.ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
















