പരമ്പരകള്‍
നാട്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-0ന് തകര്‍ത്തുകൊണ്ട് തുടക്കം
പാക്കിസ്ഥാനും ശ്രീലങ്കയിലും പരമ്പരകളിക്കാന്‍ പോയി രണ്ടിലും 1-1 സമനിലയില്‍ പിരിഞ്ഞു.
ഹോം പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചു.
ഇന്ത്യയിലെത്തി പരമ്പര 2-1ന് പരാജയപ്പെട്ടു.
മികവ് കാട്ടിയ ബാറ്റര്‍മാര്‍
ഉസ്മാന്‍ ഖവാജ- 28 ഇന്നിങ്‌സുകളില്‍ ആറ് സെഞ്ച്വറിയും ഏഴ് അര്‍ദ്ധസെഞ്ച്വറിയുമായി ടോപ് സ്‌കോറര്‍. 1608 റണ്‍സ്. പുറത്താകാതെ നേടിയ 195 റണ്‍സ് ആണ് മികച്ച പ്രകടനം.
മാര്‍കസ് ലബൂഷെയന്‍- ഓസീസ് ബാറ്റര്‍ നേടിയ മികച്ച സ്‌കോര്‍(204 റണ്‍സ്). അഞ്ച് വീതം സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയും സഹിതം 33 ഇന്നിങ്‌സുകളില്‍ 1509 റണ്‍സ്
സ്റ്റീവ് സ്മിത്ത്- 30 ഇന്നിങ്‌സുകളില്‍ മൂന്ന് സെഞ്ച്വറിയും ആര്‍ അര്‍ദ്ധസെഞ്ച്വറിയും സഹിതം 50.08 ശരാശരിയില്‍ 1252 റണ്‍സ്. പുറത്താകാതെ നേടിയ 200 റണ്‍സ് ആണ് ടോപ് സ്‌കോര്‍.
ട്രാവിസ് ഹെഡ്- 26 ഇന്നിങ്‌സുകളില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറിയും സഹിതം 52.52 ശരാശരിയില്‍ 1208 റണ്‍സ്. 175 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
മികവ് കാട്ടിയ ബോളര്‍മാര്‍
നഥാന്‍ ലിയണ്‍- 32 ഇന്നിങ്‌സുകളില്‍ 26.97 ശരാശരിയില്‍ 83 വിക്കറ്റുകള്‍. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം. 8/64 ആണ് മികച്ച പ്രകടനം.
പാറ്റ് കമ്മിന്‍സ്- 25 ഇന്നിങ്‌സുകളില്‍ 21.22 ശരാശരിയില്‍ 53 വിക്കറ്റുകള്‍. 5/38 ആണ് മികച്ച പ്രകടനം. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം.
മിച്ചല്‍ സ്റ്റാര്‍ക്- 30 ഇന്നിങ്‌സുകളില്‍ 27.27 ശരാശരിയില്‍ 51 വിക്കറ്റുകള്‍. 4/33 ആണ് മികച്ച പ്രകടനം.
കാമറൂണ്‍ ഗ്രീന്‍- 24 ഇന്നിങ്‌സുകളില്‍ 29.17 ശരാശരിയില്‍ 23 വിക്കറ്റുകള്‍. 5/27 ആണ് മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: