രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ
58.8 പോയിന്റുമായി രണ്ടാം സ്ഥാനത്ത്
18 മത്സരങ്ങളില്‍ പത്ത് വിജയം. അഞ്ച് തോല്‍വി. മൂന്ന് സമനില.
പരമ്പരകള്‍
ഇംഗ്ലണ്ടിനെതിരെ എവേ പരമ്പരയില്‍ 2-2 സമില
ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ഹോം പരമ്പരകളില്‍ നേട്ടം
ബംഗ്ലാദേശിനെതിരെ എവേ പരമ്പര നേടി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ എവേ പരമ്പരയില്‍ തോല്‍വി
ഓസ്ട്രേലിയക്കെതിരെ പരമ്പര നേട്ടം.
മികവ് കാട്ടിയ ബാറ്റര്‍മാര്‍
ചേതേശ്വര്‍ പൂജാര- 30 ഇന്നിങ്സുകളില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറിയുമായി ടോപ് സ്കോറര്‍. 887 റണ്‍സ്. പുറത്താകാതെ നേടിയ 102 റണ്‍സ് ആണ് മികച്ച പ്രകടനം.
വിരാട് കോഹ്ലി- രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍ നേടിയ മികച്ച സ്കോര്‍(186 റണ്‍സ്). ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറിയും സഹിതം 28 ഇന്നിങ്സുകളില്‍ 869 റണ്‍സ്
രോഹിത് ശര്‍മ്മ- രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും സഹിതം 17 ഇന്നിങ്സുകളില്‍ നിന്ന് 700 റണ്‍സ്. 127 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
രവീന്ദ്ര ജഡേജ- രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറിയും അടക്കം 19 ഇന്നിങ്സുകളില്‍ 673 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 175.
മികവ് കാട്ടിയ ബോളര്‍മാര്‍
രവിചന്ദ്രന്‍ അശ്വിന്- 26 ഇന്നിങ്സുകളില്‍ 19.67 ശരാശരിയില്‍ 61 വിക്കറ്റുകള്‍. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. 6/91 ആണ് മികച്ച പ്രകടനം.
രവീന്ദ്ര ജഡേജ- ഒരിന്നിങ്സിലെ മികച്ച പ്രകടനം കാഴ്ചവച്ചത് രവീന്ദ്ര ജഡേജയാണ്(7/42). 23 ഇന്നിങ്സുകളില്‍ 23.23 ശരാശരിയില്‍ 43 വിക്കറ്റുകള്‍ നേടി. അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണ.
മുഹമ്മദ് ഷമി- 23 ഇന്നിങ്സുകളില്‍ 27.12 ശരാശരിയില്‍ 41 വിക്കറ്റുകള്‍. 5/44 ആണ് മികച്ച പ്രകടനം.
മുഹമ്മദ് സിറാജ്- 23 ഇന്നിങ്സുകളില്‍ 32.86 ശരാശരിയില്‍ 31 വിക്കറ്റുകള്‍. 4/32 റണ്‍സ് ആണ് മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: