ആലപ്പുഴ: കേരളത്തിന്റെ കടലും കടല്‍ തീരവും സ്വകാര്യ കുത്തകകള്‍ക്ക് വിറ്റ് കടല്‍ തീരത്തിന്റെ സംരക്ഷകരായ മത്സ്യ തൊഴിലാളികളെ ആട്ടിയോടിയ്ക്കുന്നതിനെതിരെ ഉപവാസ സമരവുമായി ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്.
മാരാരിക്കുളം കടപ്പുറത്ത് സഹസിക ടൂറിസത്തിന്റെ പേരില്‍ കടലും തീരവും എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി സ്വകാര്യ തട്ടിക്കൂട്ട് കമ്പനിക്ക് ഡിടിപിസി നല്‍കിയതിനെതിരെ ഈ മാസം ഒമ്പതാം തീയതി രാവിലെ മുതല്‍ വൈകുന്നേരം വരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉപവസിക്കും. ഉപവാസ സമരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
യൂണിഫോം അണിയാത്ത സൈനികരായ മത്സ്യത്തൊഴിലാളികള്‍ തീരത്തു നിന്ന് ഒഴിഞ്ഞു പോയാല്‍ രാജ്യവിരുദ്ധ ശക്തികള്‍ കയ്യടക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കടലും തീരവും കൈമാറിയത് ഗുരുതരമായ നിയമ ലംഘനം ആണെന്നും ഇത് കൈമാറാന്‍ ഡിടിപിസിക്ക് അധികാരം ഇല്ല എന്നിരിക്കെ ഇതിന്റെ പിന്നിലുള്ള ഗൂഡലോചനയും അന്യൂഷിക്കേണ്ടതുണ്ട്. ഈ സമരം തുടക്കം മാത്രമാണ്. ഈ നിയമ ലംഘന ത്തിനെതിരെ നിയമപരമായും അതോടൊപ്പം ബഹുജനങ്ങളെ അണിനിരത്തി തുടര്‍സമരങ്ങളും ഉണ്ടാവുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: