കോഴിക്കോട്: ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ജയിലിലായ യുവാാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വീകരണം നൽകിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു. കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായ സവാദിനെ പൂമാലയണിയിച്ചാണ് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന ഒരു സംഘടനം സ്വീകരിച്ചത്.
വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ ആരുമില്ലെന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് താരം പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമർശനം അറിയിച്ചത്. ഇടതുപക്ഷത്തിനെതിരെയായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം.
ഇറച്ചിയും മനുഷ്യനും എന്ന തലക്കെട്ടില്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സ്ത്രീവിമോചനം പറയുന്ന ഫെമിനിസ്റ്റ് സംഘടനകളേയും ജോയ് മാത്യു വെറുതെ വിട്ടില്ല. “എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ല”- ജോയ് മാത്യു വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി പ്രതി സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ചത്.
ഒരു യുവനടി എറണാകുളത്തേക്ക് ഫിലിം ഷൂട്ടിംഗിനായി ബസില്‍ പോകുമ്പോഴാണ് തൊട്ടടുത്ത് വന്നിരുന്ന സവാദ് സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചത്. ഇതിന്റെ വീഡിയോ യുവനടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു 12 ലക്ഷം പേരാണ് ആദ്യദിവസങ്ങളില്‍ ഈ വീഡിയോ കണ്ടത്. ഈ സവാദ് ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോഴാണ് ജയിലിന് പുറത്ത് പൂമാലയിട്ട് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: