സിംഗപൂര്‍ : സിംഗപൂര്‍ ഓപ്പണ്‍ 2023-ല്‍ ഇന്ത്യന്‍ താരങ്ങളായ പി വി. സിന്ധുവും എച്ച്.എസ്. പ്രണോയും ആദ്യ റൗണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു.
ജപ്പാന്റെ അകാനെ യമാഗുച്ചിയുമായുള്ള സിന്ധുവിന്റെ മത്സരം മൂന്ന് ഗെയിമുകളിലേക്ക് നീണ്ടു. രണ്ടാം ഗെയിമില്‍ തോറ്റ സിന്ധു മൂന്നാം ഗെയിമിലും പരാജയപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 21-18, 19-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ 21-12, 21-15 ന് ജപ്പാന്റെ കാന്ത സുനേയാമയെ 38 മിനിറ്റിനുള്ളില്‍ തോല്‍പ്പിച്ച് പ്രിയാന്‍ഷു രജാവത്ത് റൗണ്ട്-16-ലേക്ക് മുന്നേറി.
ഇന്ത്യന്‍ ജോഡികളായ അര്ജുന്-ധ്രുവ് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വി-റൊണന് ലാബര്‍ സഖ്യത്തെ 42 മിനിറ്റില്‍ 21-16, 21-15 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ലക്ഷ്യ സെന്‍ തായ്വാന്റെ ചൗ ടിയാന് ചെനിനോട് തോറ്റു. ആദ്യ ഗെയിം ജയിച്ചെങ്കിലും അടുത്ത രണ്ട് ഗെയിമുകളിലും പരാജയപ്പെടുകയായിരുന്നു.ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട മത്സരത്തില്‍ 21-18, 17-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.
മറ്റ് വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ സൈന നെഹ്വാളും ആകര്‍ഷി കശ്യപും ആദ്യ റൗണ്ടില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ തായ്ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണ്‍ 13-21, 15-21 എന്ന സ്കോറിനാണ് നെഹ്വാളിനെ പരാജയപ്പെടുത്തിയത്. കശ്യപ് 17-21, 9-21 എന്ന സ്കോറിന് തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാവായ കാറ്റേത്തോങ്ങിനോട് പരാജപ്പെടുകയായിരുന്നു.
കിദംബി ശ്രീകാന്ത് 21-15, 21-19 എന്ന സ്കോറിനാണ് തായ്ലന്‍ഡിന്റെ കാന്തഫോണ്‍ വാങ്ചറോയനെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: