Thursday, September 28, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home Sports Football

ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം

2016ല്‍ താരം രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ 2021 യൂറോയ്‌ക്ക് മുമ്പായി തിരികെയെത്തിയെങ്കിലും പരിക്ക് കാരണം ടൂര്‍ണമെന്റില്‍ കളിച്ചില്ല. 2022 ഖത്തര്‍ലോകകപ്പില്‍ കളിച്ച് ജോര്‍ജിയക്കെതിരെ ഗോള്‍ നേടിയെങ്കിലും ടീം യോഗ്യത നേടിയില്ല.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 5, 2023, 11:10 pm IST
in Football
2012ല്‍ ഇംഗ്ലണ്ടിനെതിരെ ഇബ്രാഹിമോവിച്ച് അക്രോബാറ്റിക് ഗോള്‍ നേടിയപ്പോള്‍ (ഫയല്‍)

2012ല്‍ ഇംഗ്ലണ്ടിനെതിരെ ഇബ്രാഹിമോവിച്ച് അക്രോബാറ്റിക് ഗോള്‍ നേടിയപ്പോള്‍ (ഫയല്‍)

FacebookTwitterWhatsAppTelegramLinkedinEmail

രാജ്യാന്തര ഫുട്‌ബോളില്‍ വലിയ നേട്ടമൊന്നും സ്‌ലാട്ടന് പറയാനില്ല. സ്വീഡന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഇബ്രാഹിമോവിച്ച്. 121 കളികള്‍ കളിച്ചു. അതില്‍ നിന്നും 62 ഗോളുകള്‍ രാജ്യത്തിനായി നേടി റെക്കോഡിട്ടിരിക്കുന്നു.

2012 യൂറോയില്‍ ഫ്രാന്‍സിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ വോളിയിലൂടെ നേടിയ ഗോള്‍ അവിസ്മരണീയമയാിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ട ഗോള്‍ കൂടിയായിരുന്നു അത്. മത്സരത്തില്‍ ഫ്രാന്‍സിനെ 2-0ന് സ്വീഡന്‍ തോല്‍പ്പിച്ചു.

അക്കൊല്ലം ഇംഗ്ലണ്ടിനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ 30 വാര അകലെ നിന്ന് നേടിയ അക്രോബാറ്റിക് ഗോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കില്ല.

2016ല്‍ താരം രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ 2021 യൂറോയ്‌ക്ക് മുമ്പായി തിരികെയെത്തിയെങ്കിലും പരിക്ക് കാരണം ടൂര്‍ണമെന്റില്‍ കളിച്ചില്ല. 2022 ഖത്തര്‍ലോകകപ്പില്‍ കളിച്ച് ജോര്‍ജിയക്കെതിരെ ഗോള്‍ നേടിയെങ്കിലും ടീം യോഗ്യത നേടിയില്ല.

തുടക്കം മാല്‍മോയില്‍

സ്വന്തം നാടായ സ്വീഡനിലെ ക്ലബ്ബ് ലീഗില്‍ കളിച്ചുകൊണ്ടാണ് ഇബ്രാഹിമോവിച്ച് ക്ലബ്ബ് കരിയര്‍ തുടങ്ങിയത്. 1996ല്‍ സ്വീഡിഷ് ക്ലബ്ബ് മാല്‍മോ എഫ് എഫ് താരമായി. മൂന്ന് വര്‍ഷത്തെ കരാര്‍ പിന്നീട് ദീര്‍ഘിപ്പിക്കുന്നു. അതിനിടെയാണ് 8.7 ദശലക്ഷം യൂറോയ്‌ക്ക് ഡച്ച് ക്ലബ്ബ് അയാക്‌സ് സ്വന്തമാക്കുന്നത്.

എട്ട് രാജ്യങ്ങളിലായി ഒമ്പത്  ക്ലബ്ബുകളില്‍

അയാക്‌സില്‍ ചേക്കേറിയ ഇബ്രാഹിമോവിച്ചിനെ സജ്ജീവമാക്കുന്നത് റോണാള്‍ഡ് കോമാന്‍ പരിശീലകനായി സ്ഥാനമേല്‍ക്കുന്നതോടെയാണ്. 2001-02 സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രഞ്ച് കരുത്തന്‍ ടീം ലിയോണിനെതിരെ നേടിയ ഗോളും കളിയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കമന്റേറ്റര്‍മാര്‍ അന്ന് കളത്തില്‍ നിറഞ്ഞുനിന്ന ഇതിഹാസങ്ങളായിരുന്നു ഡീഗോ മറഡോണ, സിനീദന്‍ സിദാന്‍ എന്നിവരുടെ കളിശൈലുയുമായി ഇബ്രാഹിമോവിച്ചിനെ ഉപമപ്പെടുത്തി.

ഇരട്ടിത്തുകയ്‌ക്ക് യുവെന്റസില്‍,  

പിന്നെ ഇന്ററിലേക്കും

അയാക്‌സില്‍ നിന്ന് താരം നേരെയെത്തുന്നത് ഇറ്റാലിയന്‍ വമ്പന്‍ ടീം യുവെന്റസിലേക്കാണ്. ഇരട്ടി തുകയ്‌ക്കാണ്(16 ദശലക്ഷം യൂറോ) യുവെ ഇബ്രാഹിമോവിച്ചിനെ സൈണ്‍ ചെയ്തത്. 2006 സീസണ്‍ ആരംഭിക്കുന്ന കാലത്താണ് യുവെന്റസില്‍ നിന്നും താരത്തെ മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്‍ സ്വന്തമാക്കുന്നത്. 24.8 ദശലക്ഷം യൂറോയ്‌ക്കായിരുന്നു ആ കരാര്‍. അക്കൊല്ലം സീരി എ ജേതാക്കളായ ഇന്ററിന് വേണ്ടി സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി. തൊട്ടടുത്ത സീസണില്‍ സീരി എയില്‍ സീസണിലെ താരവും സീരി എയിലെ മികച്ച വിദേശതാരവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ബാഴ്‌സയിലേക്ക് വരവും പോക്കും

2009-10 സീസണിലാണ് ഇബ്രാഹിമോവിച്ചിനെ സ്പാനിഷ് വമ്പന്‍മാരായ എഫ്‌സി ബാഴ്‌സിലോണ സൈണ്‍ ചെയ്യുന്നത്. 59 ദശലക്ഷം പൗണ്ടിനാണ് ബാഴ്‌സ താരത്തെ സ്വന്തമാക്കിയത്. പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയുമായി ഒത്തുപോകാനാകാതെ ആദ്യ സീസണ്‍ കഴിയുമ്പോള്‍ തന്നെ വിട്ടുപോയി.

ലോണില്‍ മിലാനിലേക്ക്, പിന്നെ  പ്രധാന താരമായി

2010-11 സീസണില്‍ ബാഴ്‌സയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തിലാണ് ഇറ്റാലിയന്‍ ടീം എസി മിലാനിലേക്ക് പോകുന്നത്. അടുത്ത സീസണില്‍ മിലാന്‍ താരത്തെ സൈണ്‍ ചെയ്തു സ്വന്തം താരമാക്കി. വീണ്ടം മികവിലേക്ക് ഉയര്‍ന്നു. 2011-12 സീസണില്‍ സീരിഎയില്‍ ടോപ് സ്‌കോററായി.

പിഎസ്ജിയില്‍ നിറഞ്ഞാടി

മിലാനില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് പോയ താരം തന്റെ വീര്യം വര്‍ദ്ധിപ്പിച്ചു. 2012-13 സീസണില്‍ താരം പിഎസ്ജിക്കായി കളിച്ചുതുടങ്ങി പാതിയെത്തുമ്പോള്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെനെ കാര്‍വാലോ ജനുവരി ട്രാന്‍സ്ഫറില്‍ ടീം വിട്ടുപോയി.  

പിന്നീട് പിഎസ്ജിയുടെ പത്താം നമ്പര്‍ ജേഴ്‌സി ഇബ്രാഹിമോവിച്ചിന്. ആ സീസണില്‍ 19 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പിഎസ്ജി ലിഗ് വണ്‍ ടൈറ്റില്‍ സ്വന്തമാക്കി. ലീഗിലെ ടോപ്പ് സ്‌കോറര്‍ ഇബ്രാഹിമോവിച്ച് ആയിരുന്നു. തൊട്ടടുത്തവര്‍ഷവും ലിഗ് വണ്‍ പിഎസ്ജി നേടി. ഏറെ കാലത്തിന് ശേഷം തുടരെയുള്ള വര്‍ഷങ്ങളില്‍ ലീഗ് ടോപ് സ്‌കോററായി ഇബ്രാഹിമോവിച്ച് നിറഞ്ഞാടി. 2015-16 സീസണില്‍ പിഎസ്ജിയില്‍ നിന്നും പിരിയുമ്പോള്‍ ടീമിന്റെ എക്കാലത്തെും ടോപ് സ്‌കോറര്‍ എന്ന പകിട്ടോടെയായിരുന്നു പിടിയിറക്കം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

യുണൈറ്റഡില്‍ ഇബ്രാഹിമോവിച്ച് എത്തിയ ആദ്യ സീസണില്‍ തന്നെ അവര്‍ യൂറോപ്പ ലീഗ് ടൈറ്റില്‍ നേടി. ഡച്ച് ക്ലബ്ബ് അയാക്‌സിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ടൈറ്റില്‍ സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കിരീടമാണത്. അക്കൊല്ലത്തെ ഇംഗ്ലണ്ടിലെ ലീഗ് കപ്പ് കിരീവും യുണൈറ്റഡ് ആണ് നേടിയത്. 2017ല്‍ ഇബ്രാഹിമോവിച്ചിനെ ഒരുവര്‍ഷത്തേക്ക് കൂടി യുണൈറ്റഡ് പുതുക്കി. തൊട്ടടുത്ത സീസണിലും ഇബ്രാഹിമോവിച്ചിന്റെ ടീം ലീഗ് കപ്പ് ടൈറ്റില്‍ നേടി.

2018ല്‍ എംഎല്‍എസിലേക്ക്

2017-18 സീസണ്‍ അവസാനിക്കും മുമ്പേ ഇബ്രാഹിമോവിച്ച് അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്ക(എംഎല്‍എസ്)റിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. ലാ ഗാലക്‌സിയുമായാണ് കരാര്‍ ഒപ്പിട്ടത്. തൊട്ടതുട്ടവര്‍ഷം ഇബ്രാഹിമോവിച്ചിനെ അവര്‍ ടീം നായകനാക്കി.

മിലാന്‍ തിരികെയെത്തിച്ചു

2019-20 സീസണില്‍ ഫുട്‌ബോളിലെ അപൂര്‍വ്വമായ ആ പ്രതിഭാസം സംഭവിച്ചു. സാധാരണയായി ലോക ഫുട്‌ബോളിലെ പ്രധാന വേദികളായ ബുന്‍ഡസ് ലിഗ, ലിഗ് വണ്‍, പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ തുങ്ങിയവയില്‍ നിന്നും വിട്ടുപോയാല്‍ അതിലേക്ക് തിരിച്ചുവരുന്നത് അസാധ്യമാണ്. അത്തരത്തിലൊരു അപൂര്‍വ്വ നിയോഗമാണ് 2019ല്‍ ഇബ്രാഹിമോവിച്ചിന് ലഭിച്ചത്. മിലാന്റെ പഴയ പ്രഭാവം മങ്ങിയെങ്കിലും ഇബ്രാഹിമോവിച്ചിന്റെ പ്രകടനമികവ് ടീമിന് വേണ്ടുവോളം പ്രയോജനപ്പെടുത്താനായി. ഒടുവില്‍ 2021-22 സീസണില്‍ മിലാനെ റണ്ണറപ്പ് ആക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. ഇക്കൊല്ലം ഇതാ ടോപ്പ് ഫോറില്‍ ടീം നിലകൊള്ളുമ്പോഴും സ്‌ലാട്ടന്‍ ടീമിന്റെ ഭാഗമാണ്.

Tags: Swedenസ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്footballലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഛേത്രിയും സംഘവും ഇന്ന് സൗദിക്കെതിരെ
Football

ഛേത്രിയും സംഘവും ഇന്ന് സൗദിക്കെതിരെ

മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോ റയലിനെ തകര്‍ത്തു
News

മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോ റയലിനെ തകര്‍ത്തു

മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ട്രെബിള്‍ ട്രോഫി ടൂറിന് കൊച്ചിയില്‍ തുടക്കം
Football

മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ട്രെബിള്‍ ട്രോഫി ടൂറിന് കൊച്ചിയില്‍ തുടക്കം

ഇറാനിയന്‍ സ്‌ട്രൈക്കര്‍ ഹജര്‍ ദബ്ബാഗി ഗോകുലം കേരളയില്‍
Football

ഇറാനിയന്‍ സ്‌ട്രൈക്കര്‍ ഹജര്‍ ദബ്ബാഗി ഗോകുലം കേരളയില്‍

ബ്ലാസ്റ്റേഴ്‌സിന്റെ ഐബാന്‍ബ ഡോഹ്‌ലിങ്ങിന് നേരേ വംശീയാധിക്ഷേപമെന്ന് പരാതി
Football

ബ്ലാസ്റ്റേഴ്‌സിന്റെ ഐബാന്‍ബ ഡോഹ്‌ലിങ്ങിന് നേരേ വംശീയാധിക്ഷേപമെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ആറാം സ്വർണ നേട്ടവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസ്; ആറാം സ്വർണ നേട്ടവുമായി ഇന്ത്യ

ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം; പ്രത്യേകതകൾ എന്തൊക്കെ

ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം; പ്രത്യേകതകൾ എന്തൊക്കെ

വീട് നിര്‍മാണത്തിന് അനുമതി വേണം: കുടില്‍കെട്ടി സമരത്തിലേക്ക്

വീട് നിര്‍മാണത്തിന് അനുമതി വേണം: കുടില്‍കെട്ടി സമരത്തിലേക്ക്

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

നാടുവാഴുന്ന കുറ്റകൃത്യങ്ങള്‍

ഇഷ്ട ഭക്ഷണം തയാറാക്കി നൽകാത്തതിൽ പ്രകോപിതനായി; അമ്മയിരുന്ന മുറിക്ക് തീയിട്ട് മകൻ

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

ഒറ്റ ദിവസം 28 ഹെര്‍ണിയ സര്‍ജറി: ജനറല്‍ ആശുപത്രിക്ക് ചരിത്ര നേട്ടം

ഒറ്റ ദിവസം 28 ഹെര്‍ണിയ സര്‍ജറി: ജനറല്‍ ആശുപത്രിക്ക് ചരിത്ര നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add