കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 30 മുതല്‍ ജൂണ്‍ 30 വരെ ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സമ്പര്‍ക്ക് കാ സമര്ത്ഥന് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കോഴിക്കോട് സാമൂതിരി കെ.എ.സി. ഉണ്ണിയനുജന്‍ രാജയുടെ തിരുവണ്ണൂരിലെ വസതിയില്‍ സന്ദര്‍ശിച്ച് നിര്‍വ്വഹിച്ചു.
മാതൃഭൂമി ചെയര്മാന് പി.വി. ചന്ദ്രന്, ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ മെഡല്‍ ജേതാവ് സുമേഷ് എന്നിവരേയും സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, സെക്രട്ടറി അനുരാധാ തായാട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്, സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് രാജ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: