കൊച്ചി: നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല. നഗ്ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച് വീഡിയോ പങ്കുവച്ച കേസില്‍ വനിതാ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി നടപടി. നഗ്നതയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പുരുഷന്മാരുടെ മാറിടത്തെ നഗ്നതയായോ അശ്ലീലമായോ ആരും കാണാറില്ല. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്താറുമില്ല. എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലര്‍ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഈ നിരീക്ഷണം നടത്തിയത്. നഗ്ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ പോക്സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: