ധാക്ക: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ധാക്കയിലെത്തി. ബംഗ്ലാദേശിലെ ഉന്നത സൈനിക നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുളള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യും.
നാളെ, ജനറല്‍ പാണ്ഡെ ചാറ്റോഗ്രാമിലെ ബംഗ്ലാദേശ് മിലിട്ടറി അക്കാദമിയില്‍ 84-ാമത് ലോംഗ് കോഴ്സിലെ ഓഫീസര്‍ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വീക്ഷിക്കും. അക്കാദമിയില്‍ നിന്നുള്ള പാസിംഗ് ഔട്ട് കോഴ്സില്‍ മികച്ച വിദേശ കേഡറ്റിനായി ഏര്‍പ്പെടുത്തിയ ‘ബംഗ്ലാദേശ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് ട്രോഫി’ അദ്ദേഹം സമ്മാനിക്കും.
ഉഭയകക്ഷി സഹകരണ വിഷയങ്ങളില്‍ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുമായി ജനറല്‍ മനോജ് പാണ്ഡേ ചര്‍ച്ച നടത്തും.ബംഗ്ലാദേശ് കരസേനാ മേധാവി , സായുധ സേനാ വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍ എന്നിവരുമായി ഔപചാരിക ആശയവിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: