ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തി.വര്‍ദ്ധിച്ച സുരക്ഷാ സഹകരണം, തന്ത്രപരമായ താല്‍പ്പര്യങ്ങളുടെ ഏകോപനം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച നടന്നത്.
ഇന്ത്യ-അമേരിക്കന്‍ പങ്കാളിത്തം സ്വതന്ത്രവും തുറന്നതും നിയമങ്ങള്‍ക്കു വിധേയവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് നിര്‍ണായകമാണെന്ന് രാജ് നാഥ്‌സിംഗ് ട്വീറ്റില്‍ പറഞ്ഞു. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനുമായി അമേരിക്കയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ന് ന്യൂദല്‍ഹിയില്‍ എത്തും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും.
ന്യൂ ദല്‍ഹിയില്‍ ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (ഐഡെക്‌സ്) സംഘടിപ്പിക്കുന്ന പരിപാടിയില്‍ പിസ്റ്റോറിയസ് നിരവധി പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തും.ബുധനാഴ്ച അദ്ദേഹം മുംബൈയിലേക്ക് പോകും.അവിടെ അദ്ദേഹം പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ ആസ്ഥാനവും മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: