സിഡ്നി: ഓവലില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ പരിചയസമ്പന്നനായ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് പരിക്കേറ്റ് പിന്മാറിയത് ഓസ്ട്രേലിയക്ക് തിരിച്ചടിയായി.
ഈ മാസം 7നാണ് ഇന്ത്യയ്ക്കെതിരായ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. കാലിനേറ്റ പരിക്കാണ് ഹേസല്‍വുഡിനെ ഒഴിവാക്കാന്‍ കാരണം.
ഹേസല്‍വുഡ് ഏറെ നാളായി പരിക്കിനോട് മല്ലിടുകയാണ്. പരിക്ക് ഇത്തവണത്തെ ഐ പി എല്ലിലും ഹേസല്‍വുഡിന് വിനയായിരുന്നു.
ഫോമിലുള്ള ഓള്‍റൗണ്ടര്‍ മൈക്കല്‍ നെസര്‍ ഹേസല്‍വുഡിന് പകരക്കാരനായെത്തും. കരിയറില്‍ ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: