ന്യൂദല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വ്യത്യസ്തസമീപനത്തിലൂടെ ജനഹൃദയം കവര്‍ന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മോദി ടീമിലെ ടെക്നോളജിയിലും പ്രായോഗികതയിലും ബുദ്ധി വൈഭവത്തിലും മികവുള്ള മന്ത്രിയാണ് അശ്വിനി വൈഷ്ണവ്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം പക്ഷെ ചീറ്റിപ്പോയി. അത്രയ്ക്ക് പിന്തുണയായിരുന്നു അശ്വിനി വൈഷ്ണവിന് സമൂഹമാധ്യമങ്ങളില്‍ മാത്രം ലഭിച്ചത്.
ശനിയാഴ്ച രാത്രി മുതല്‍ കേന്ദ്രമന്ത്രി 24 മണിക്കൂറിലധികം നേരം അപകടസ്ഥലത്ത് ആത്മാര്‍ത്ഥമായി ചെലവഴിച്ച രീതി ജനങ്ങളെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇതിന്റെ വീഡിയോകള്‍ വൈറലായി പ്രചരിക്കുകയാണ്. ആത്മാര്‍ത്ഥതയ്ക്കൊപ്പം അറിവും കൂടി ചേരുമ്പോഴുള്ള കയ്യടിയാണ് ജനങ്ങള്‍ മോദിയുടെ സൗമ്യമുഖനായ ഈ മന്ത്രിയ്ക്ക് നല്‍കുന്നത്. ഇതിന് മുന്പില് മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളുടെ ആത്മാര്‍ത്ഥയില്ലാത്ത അഭിപ്രായപ്രകടനങ്ങള്‍ തട്ടിത്തകര്ന്നുപോയി.
അപകടസ്ഥലം സന്ദര്‍ശിച്ച മമത ബാനര്‍ജി മരണസംഖ്യ 500ന് മുകളില്‍ പോകുമെന്നാണ് തന്നോട് ചിലര്‍ പറഞ്ഞതെന്ന പ്രസ്താവനയെ തൊട്ടടുത്ത് നിന്ന അശ്വിനി വൈഷ്ണവ് അപ്പോള്‍ത്തന്നെ നിഷേധിച്ചു. മരണസംഖ്യ 238 വരെ ഉയര്‍ന്നേക്കുമെന്നാണ് തങ്ങളുടെ പഠനത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്തായാലും മരണസംഖ്യ 288 എന്നതാണ് അവസാന കണക്ക്.
നേരിട്ട് കാര്യങ്ങളില്‍ ഇടപെടുന്ന ഒരു റെയില്‍വേ മന്ത്രിയെ മുന്‍പ് കണ്ടിട്ടേയില്ലെന്നായിരുന്നു വിവേക് അഗ്നി ഹോത്രിയുടെ ട്വീറ്റ്. മന്ത്രിയെന്ന പ്രതിച്ഛായപോലും മറന്ന് ഹൃദയത്തില്‍ കാരുണ്യമുള്ള ഒരു സാധാരണമനുഷ്യനെപ്പോലയാണ് അദ്ദേഹം അപകടസ്ഥലം പരിശോധിക്കുന്നത്. മണ്ണില്‍ കുത്തിയിരുന്നും അന്വേഷകരായ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഏറെ ദൂരം നടന്നും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അശ്വിനി വൈഷ്ണവിന്റെ ഉത്സുകതയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്നും കയ്യടി കിട്ടി. “പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു. പക്ഷെ ജനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കാന്‍ ഇതുപോലൊരു റെയില്‍വേമന്ത്രി കൂടിയേ കഴിയൂ”- ഇങ്ങിനെപ്പോകുന്നു അമര്‍ പ്രസാദ് റെഡ്ഡിയുടെ ട്വീറ്റ്.
അപകടം നടന്ന സ്ഥലത്ത് 24മണിക്കൂറിനപ്പുറവും സമയം ചെലവഴിച്ച ഏത് റെയില്‍വേ മന്ത്രിയാണുള്ളതെന്ന് സോഷ്യല്‍ മസ്കെറ്റീര് ചോദിക്കുന്നു.
“സീമന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റും ജനറല്‍ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ടേഷനിലെ മാനേജിംഗ് ഡയറക്ടറുമായിരുന്നു അശ്വിനി വൈഷ്ണവ്. അപകടത്തിന്റെ അടിവേരുകള്‍ അദ്ദേഹം കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. അത് ഒഴിവാക്കാനുള്ള നടപടികളും അദ്ദേഹം കൈക്കൊള്ളും.” -കൃതിക ശിവസ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: