ബിഷ്കെക്ക് : കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന യുഡബ്ല്യുഡബ്ല്യു റാങ്കിംഗ് സീരീസ് ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനം കാഴ്ച വച്ചു.സ്വര്‍ണവും വെളളിയും ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ് വനിതാ താരങ്ങള്‍ നേടിയത്.
മനീഷ 65 കിലോഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. റീതിക 72 കിലോഗ്രാം വിഭാഗത്തില്‍ വെളളി നേടിയപ്പോള്‍ സരിത മോര് 59 കിലോഗ്രാം വിഭാഗത്തിലാണ് വെങ്കലം നേടിയത്.
നേരത്തെ, പുരുഷന്മാരുടെ ഗ്രീക്കോ റോമന്‍ 55 കിലോ വിഭാഗത്തില്‍ മഞ്ജീത് വെങ്കലം നേടിയിരുന്നു. ഇതോടെ മെഡല്‍പട്ടികയില്‍ ഒരു സ്വര്‍ണം, ഒരു വെളളി, രണ്ട് വെങ്കലം എന്ന നിലയിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: