ടോക്യോ: ജപ്പാനിലെ കകാമിഗഹാരയില്‍ നടക്കുന്ന വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ടൂര്‍ണമെന്റില്‍ നാളെ ഇന്ത്യ മലേഷ്യയെ നേരിടും.പൂളില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.
ഞായറാഴ്ച ആദ്യ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ 22-0 ന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
വൈഷ്ണവി വിത്തല്‍ ഫാല്‍ക്കെ രണ്ടും മുംതാസ് ഖാന് നാലും, അന്നു ആറും ഗോള്‍ നേടി. ദീപിക നാല് ഗോള്‍ നേടിയപ്പോള്‍ മഞ്ജു ചോര്സിയ മൂന്നും സുനിലീത ടോപ്പോ ,ദീപിക സോറെംഗ് എന്നിവര്‍ രണ്ട് ഗോള്‍ വീതവും നീലം ഒരു ഗോളും നേടി.
മൂന്നാം മിനിറ്റില്‍ ഫാല്‍ക്കെ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയതോടെയാണ് ഗോള്‍ വര്‍ഷത്തിന് ചുടക്കമായത്.മുംതാസ് ഖാന് ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പാദം അവസാനിച്ചപ്പോള്‍ ഇന്ത്യ 3-0 ന് മുന്നിലായിരുന്നു. പകുതി സമയത്ത് ഇന്ത്യ 10-0ന് ലീഡ് ചെയ്തിരുന്നു.
മൂന്നാം പാദം അവസാനിക്കുമ്പോള്‍ ഇന്ത്യ 15-0 എന്ന നിലയില്‍ മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: