ഭുവനേശ്വർ: ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ അപകടമുണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് മുഴുവൻ ശ്രദ്ധയും, അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന്റെ കാരണവും അതിന് ഉത്തരവാദികളെയും ഞങ്ങൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെയോടെ റെയിൽവേ അറ്റകുറ്റപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാൻ ശ്രമിക്കും. എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്തെന്നും മന്ത്രി പറഞ്ഞു.
കോറോമാണ്ടൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയുടെ പാളം തെറ്റിയ 21 കോച്ചുകളും ബാലസോർ റെയിൽവേ ട്രാക്കിൽ നിന്ന് നീക്കം ചെയ്യുന്നുണ്ട്. മൂന്ന് ഗുഡ്സ് വാഗണുകളും ലോക്കോമോട്ടീവ് ഗ്രൗണ്ടിംഗ് ജോലികളും നടക്കുന്നുണ്ടെന്നും ട്രാക്ക് ലൈനിംഗും ഒഎച്ച്ഇ ജോലികളും സമാന്തരമായി നടക്കുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാൻഡൽ എക്സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: