ചെന്നൈ : ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ 4.40ഓടെ ചെന്നൈ റെയില്‍വേ സ്റ്റേഷനിലാണ് സംഘം എത്തിയത്. ഭുവനേശ്വറില്‍ നിന്ന് ശനിയാഴ്ച രാവിലെ 8.40നാണ് ഈ പ്രത്യേക തീവണ്ടി പുറപ്പെട്ടത്.
അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്സ്പ്രസ്സിലെ യാത്രക്കാരാണ് ഇതില്‍ ഉള്ളത്. രക്ഷപ്പെട്ടവരില്‍ പത്ത് മലയാളികളുമുണ്ട്. ഇവരില്‍ ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. ഇദ്ദേഹത്തെ രാജിവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ ഇന്ന് തന്നെ നോര്‍ക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.
തമിഴ്നാട് ആരോഗ്യവകുപ്പിന്റേയും ദക്ഷിണ റെയില്‍വേയുടേയും നേതൃത്വത്തില്‍ ചൈന്നയിലെത്തിയ യാത്രക്കാര്‍ക്കായുള്ള മെഡിക്കല്‍ സംവിധാനങ്ങളെല്ലാം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കി നല്‍കിയിരുന്നു. പ്രാഥമിക ചികിത്സ ആവശ്യമായവര്‍ക്ക് സ്റ്റേഷനില്‍ വച്ചും തുടര്‍ന്ന് ആവശ്യമാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉണ്ട്.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഭുവനേശ്വറില്‍നിന്ന് ചെന്നൈയിലേക്ക് വരുന്നവര്‍ക്കും ചെന്നൈയില്‍നിന്ന് ഒഡിഷയിലേക്ക് പോകുന്ന അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കും സൗജന്യ യാത്രയാണ്.
അപകടം സംബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. അന്വേഷണം സിഗ്നലിലുണ്ടായ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. കോറമണ്ഡല്‍ എക്സ്പ്രസ് സിഗ്നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണെന്നാണ് വിലയിരുത്തല്‍.
കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡല്‍ എക്സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. ഇതിന്റെ ആഘാതത്തില്‍ തെറിച്ച കോറമണ്ഡല്‍ എക്സ്പ്രസിന്റെ ചില കോച്ചുകള്‍ അതേ സമയത്ത് തന്നെ എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിക്കുകയായിരുന്നു.
അപകടത്തില്‍ 288 പേരുടെ മരണം റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ 1000 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കേന്ദ്രമന്ത്രിമാരുള്‍പ്പടെ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.
മരിച്ചവരില്‍ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ഇവരുടെ മൃതദേഹങ്ങള്‍ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാന്‍ നടപടി തുടങ്ങി. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ട്രാക്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്.
അപകടത്തില്‍ തകര്‍ന്ന ട്രാക്കിന്റെ പുനര്‍നിര്‍മാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രമം. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: