പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ ജോലി ശരിപ്പെട്ടു കിട്ടും. വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം പ്രതീക്ഷിച്ചതിലും കുറവായിരിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. അന്യദേശത്തുള്ള ബന്ധുക്കള്‍ നാട്ടില്‍ വരും. ആരോഗ്യനില ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനം പരാജയപ്പെടുന്നതാണ്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
വിദേശത്തുനിന്ന് നാട്ടില്‍വന്ന് സ്വന്തം ബിസിനസിലേര്പ്പെടും. മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. മനസ്സിന് പ്രയാസങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. സാമ്പത്തികമായ പ്രയാസങ്ങള്‍ നേരിടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
ഏര്‍പ്പെടുന്ന എല്ലാ ബിസിനസുകളിലും ധാരാളം വരുമാനമുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും സന്തോഷവുമുണ്ടാകും. ഭാര്യയുടെ ഇഷ്ടത്തിനുവേണ്ടി യാത്രകള്‍ ചെയ്യേണ്ടിവരും. ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ വേണ്ടി പണം ചെലവഴിക്കും. മാതാവിന്റെ ചികിത്സക്കായി പണം ചെലവഴിക്കും. യാത്രകള്‍ മുടങ്ങും. ദേഹാരിഷ്ടത കാരണം എല്ലാ കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പല കാര്യങ്ങളിലും മക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ഉയര്‍ന്ന വ്യക്തികളുമായും രാഷ്ട്രീയ നേതാക്കന്മാരുമായും ബന്ധപ്പെടും. സംഘടനാ രംഗത്ത് നേതൃതൃമേറ്റെടുക്കേണ്ടിവന്നേക്കും. ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകും. പുതിയതായി ഭവനനിര്‍മാണത്തിന് ഒരുങ്ങിയേക്കും. കടംകൊടുത്ത പണം പലിശസഹിതം തിരിച്ചുകിട്ടും. പുതിയ ധനാഗമമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
തടസ്സങ്ങളെ എളുപ്പത്തില്‍ പരിഹരിക്കും. അവനവനെപ്പറ്റിയുള്ള ആത്മവിശ്വാസം വര്‍ധിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. വാടക വകയില്‍ വരുമാനം വര്‍ധിക്കും. സ്വന്തത്തില്‍നിന്നുള്ളവരില്‍നിന്ന് പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. തെരഞ്ഞെടുപ്പുകളില്‍ നല്ല പുരോഗതിയുണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാകും. പല രംഗങ്ങളിലും സ്വപ്രയത്നംകൊണ്ട് പുരോഗതിയുണ്ടാകും. കുടുംബരംഗം തൃപ്തികരമാകും. കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്. പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്. വിദേശവ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രോത്സാഹകരമായ സന്ദര്‍ഭമാണ്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വിദ്യയില്‍ ഉന്നതവിജയവും ഉപരിപഠന സാധ്യതയുമുണ്ട്. സഹോദരന്മാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചേക്കാം. ഉദ്ദേശിച്ച കാര്യം നടക്കാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ശത്രുക്കളില്‍നിന്ന് ബുദ്ധിമുട്ടുകളനുഭവപ്പെടും. ആരോഗ്യപരമായ ചില്ലറ പ്രശ്നങ്ങളുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഗൃഹത്തില്‍ പൂജാദി കാര്യങ്ങള്‍ നടത്താനിടവരും. ദൂരദേശത്തുള്ളവര്‍ക്ക് അടുത്തേക്ക് മാറ്റംകിട്ടും. വാഹനത്തില്‍നിന്ന് അപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് ഭാഗം വച്ച് കിട്ടിയേക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഉന്നതവിദ്യാഭ്യാസരംഗത്ത് വളരെയധികം പുരോഗതി ദൃശ്യമാണ്. യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. അനാവശ്യചെലവുകള്‍ വര്‍ധിക്കും. അഭീഷ്ടകാര്യങ്ങള്‍ നടക്കുകയില്ല. പിതൃതുല്യരായ ആളുകളുടെയോ മരണത്തില്‍ ദുഃഖിക്കേണ്ടിവരും. കര്മസ്ഥാപനം മാറാനിടവരും. രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ബാങ്കുകളിലോ മറ്റ് സര്‍വീസ് സ്ഥാപനങ്ങളിലോ ജോലിയില്‍ പ്രവേശിക്കാനവസരം ലഭിക്കും. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്ണമാക്കാന് സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ അധീനതയിലാകും. ശാരീരിക സുഖത്തേക്കാളേറെ മാനസിക സുഖത്തിന് ശ്രദ്ധവയ്ക്കും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കോടതിവിധി അനുകൂലമാകും. ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരമുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങളുടെയോ ആഡംബര വസ്തുക്കളുടെയോ വ്യാപാരത്തിലേര്‍പ്പെടാന്‍ ഇടയുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതിയുണ്ടാകും. പാര്‍ട്ട്ണര്‍ഷിപ്പ് ഏര്‍പ്പാടുകളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: