ലണ്ടന്‍: ലോകം കാത്തിരുന്ന ആവേശ ഫുട്ബോള്‍ പോരാട്ടത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ച് എഫ് എ കപ്പ് ജേതാക്കളായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ജയിച്ചത്.
ജര്‍മന്‍ താരം ഇല്‍ക്കായ് ഗുന്ഡോഗന് നേടിയ ഇരട്ടഗോളിലാണ് സിറ്റി കിരീടം ഉറപ്പിച്ചത്. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കകം ഗുന്ഡോഗന് ആദ്യഗോള്‍ നേടി. ഗോള്‍പോസ്റ്റിന് 20 വാര അകലെ നിന്നുള്ള ഉഗ്രന്വോളിയിലൂടെയാണ് ഗോള്‍ നേടിയത്. ആധിപത്യത്തോടെ കളിച്ച സിറ്റിക്കെതിരെ യുണൈറ്റഡിന് 33-ാം മിനിറ്റില്‍ പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഗുന്‍ഡോഗന്റെ രണ്ടാം ഗോള്‍. പ്ലേമേക്കര്‍ കെവിന് ഡി ബ്രൂയിനെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. പിന്നീട് സ്കോര്‍ നിലയില്‍ മാറ്റമുണ്ടായില്ല സിറ്റി സീസണിലെ രണ്ടാം കിരീടവും സ്വന്തമാക്കി. പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സിറ്റിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: